മാനന്തവാടി: വയനാട് ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ജില്ലാ ടൂറിസം ഓര്‍ഗനൈസേഷനും നടത്തുന്ന സ്പ്ളാഷ് മഴയുത്സവത്തിന്‍െറ ഭാഗമായി മാനന്തവാടി താലൂക്ക്തല മഡ്ഫുട്ബാള്‍ മത്സരം ഈ മാസം 11ന് രാവിലെ ഒമ്പതുമുതല്‍ പനമരം ആര്യന്നൂര്‍ വയലില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പനമരം റാസ്പ് ക്ളബാണ് സംഘാടകര്‍. വിജയികള്‍ക്ക് പ്രൈസ് മണിയും ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരവും നല്‍കും. മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ചൊവ്വാഴ്ചക്ക് മുമ്പ് 9388224192 എന്നനമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം. മേളയുടെ നടത്തിപ്പിന് സംഘാടക സമിതി രൂപവത്കരിച്ചു.
സംഘാടക സമിതി ഭാരവാഹികളായ പി.കെ. അസ്മത്ത്, മുജീബുറഹ്മാന്‍, സി.എച്ച്. നവാസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍