വടകര: ഉത്സവഛായ കലര്‍ന്ന അന്തരീക്ഷത്തില്‍ പൂഴിത്തലയിലെ കടലോരപ്രദേശത്തെ പുറമ്പോക്കില്‍ താമസിക്കുന്ന 43 കുടുംബങ്ങള്‍ക്ക് വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായി. സൂനാമി പുനരധിവാസ പദ്ധതി പ്രകാരമാണ് രണ്ടു കോടി രൂപയോളം ചെലവാക്കി അഴിയൂര്‍ വേട്ടക്കരക്കുന്നിലെ 43 ഭവനങ്ങള്‍ ഒരുക്കിയത്. ഒന്നര ഏക്കര്‍ സ്ഥലത്ത് രണ്ടു മുറിയും ഒരു അടുക്കളയും കക്കൂസും ഉള്‍പ്പെടുന്നതാണ് ഓരോ വീടും.
ഭവനങ്ങളുടെ താക്കോല്‍ദാനം റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് നിര്‍വഹിച്ചു. 2015ഓടെ സംസ്ഥാനത്തെ എല്ലാവര്‍ക്കും വീട് യാഥാര്‍ഥ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
റവന്യൂ വകുപ്പ് വീടില്ലാത്തവരുടെ കണക്കുകള്‍ ശേഖരിക്കുകയാണ്. ഇവര്‍ക്ക് മൂന്നു സെന്‍റ് സ്ഥലവും വീടും നല്‍കുകയെന്ന ലക്ഷ്യമാണ് സര്‍ക്കാറിനെന്നും മന്ത്രി വ്യക്തമാക്കി. സാങ്കേതിക കാരണങ്ങളാല്‍ പലര്‍ക്കും വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കഴിയുന്നില്ളെന്നും ഇത് പരിഹരിക്കുമെന്നും അടൂര്‍ പ്രകാശ് തുടര്‍ന്നു. സൂനാമി പദ്ധതി പ്രകാരം വീട് ലഭിച്ചവരുടെ മറ്റ് പ്രയാസങ്ങള്‍ പരിഹരിക്കും.
ചടങ്ങില്‍ സി.കെ. നാണു എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഷക്കീല ഈങ്ങോളി, അയലിഷാ ഉമ്മര്‍, കെ.പി. ജയകുമാര്‍, എ.ടി. ശ്രീധരന്‍, പി. ശ്രീധരന്‍, പി. രാഘവന്‍, എം. ഷമീറ, കെ. അനില്‍കുമാര്‍, കെ.പി. രമാദേവി, ടി.സി.എച്ച്. അബൂബക്കര്‍, പ്രദീപ് ചോമ്പാല, എം.പി. കുമാരന്‍, കെ.വി. രാജന്‍, ആര്‍.പി. അഹമ്മദ് ഹാജി, വി.പി. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെ.പി. മോഹന്‍കുമാര്‍ സ്വാഗതവും ടി. ജനില്‍കുമാര്‍ നന്ദിയും പറഞ്ഞു. കൊയിലാണ്ടി താലൂക്കിലെ ചെങ്ങോട്ടുകാവില്‍ 28 വീടുകളുടെ താക്കോല്‍ദാനവും മന്ത്രി നിര്‍വഹിച്ചു. കെ. ദാസന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍