ചുവപ്പില്‍ കുടുങ്ങിയവര്‍ക്ക് ഇഖാമ കാലാവധിഉണ്ടെങ്കില്‍ എക്സിറ്റ് റീഎന്‍ട്രി വിസPublished on Mon, 07/09/2012 - 12:14 ( 45 weeks 2 days ago)
ജിദ്ദ: ചുവപ്പ് വിഭാഗത്തില്‍പെട്ട കമ്പനികളിലെ ജീവനക്കാര്‍ക്ക് ഇഖാമ കാലാവധിയുണ്ടെങ്കില്‍ എക്സിറ്റ് റീഎന്‍ട്രി വിസയില്‍ യാത്രപോകുന്നതിന് തടസ്സമില്ളെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ തൊഴില്‍ മന്ത്രാലയ വെബ്സെറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചില ഘട്ടങ്ങളില്‍ പാസ്പോര്‍ട്ടില്ലാതെയും തൊഴിലുടമയുടെ അനുമതിയില്ലാതെയും സേവനം മാറ്റാന്‍ സാധിക്കും. ഇഖാമ, കഫാല എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ കൂടുതല്‍ സുതാര്യമാക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമാണിത്. ഹൗസ് ഡ്രൈവര്‍, വീട്ടുജോലിയിലുള്ളവര്‍ എന്നിവര്‍ തൊഴില്‍ നിയമങ്ങളിലുള്‍പ്പെടുകയില്ല. |

നിങ്ങളുടെ അഭിപ്രായങ്ങള്‍