ജിദ്ദ: റമദാനോടനുബന്ധിച്ച് നടപ്പിലാക്കേണ്ട സുരക്ഷാപദ്ധതികള്‍ക്ക് ആഭ്യന്തരമന്ത്രി അമീര്‍ അഹ്മദ് ബിന്‍ അബ്ദുല്‍ അസീസ് അംഗീകാരം നല്‍കി. മക്കയിലും മക്കയലത്തെുന്ന വിവിധ റോഡുകളിലും കടല്‍ വ്യോമ പ്രവേശന കവാടങ്ങളിലും പാലിക്കേണ്ട സുരക്ഷിതത്വ പരിപാടിക്കാണ് അംഗീകാരം നല്‍കിയത്. തീര്‍ഥാടകര്‍ രാജ്യത്ത് പ്രവേശിച്ച ശേഷം ഉംറ കര്‍മങ്ങള്‍ നിര്‍വഹിച്ച് സുരക്ഷിതമായി തിരിച്ചുപോകുന്നതിനാവശ്യമായ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നതെന്ന് പൊതു സുരക്ഷ ഉപമേധാവി ജനറല്‍ നാസിര്‍ ബിന്‍ സുഊദ് അര്‍ഫജ് പറഞ്ഞു.
റമദാന്‍ മുഴുവനും മക്കയില്‍ സുരക്ഷ രംഗത്ത് വിവിധ മേഖലകളിലായി 28000 പേര്‍ സേവന രംഗത്തുണ്ടാകും. മുന്‍വര്‍ഷത്തേക്കാള്‍ ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. സുരക്ഷ ഉദ്യോഗസ്ഥരെ സഹായിക്കാന്‍ പൊലീസ് ട്രെയിനിങ് സിറ്റിയിലെ വിദ്യാര്‍ഥികളുമുണ്ടാകും. ഇവര്‍ പൂര്‍ണമായി ഒരുങ്ങിക്കഴിഞ്ഞു. ട്രാഫിക് തിരക്കുള്ള സ്ഥലങ്ങളിലും ഹറമിനടുത്ത് വിവിധ പദ്ധതിനിര്‍മാണ സ്ഥലങ്ങളിലുമാണ് ഇവരെ നിയോഗിക്കുക. 30 ലക്ഷത്തിലധികം പേര്‍ എത്തുന്ന 27ാം രാവിലെ വര്‍ധിച്ച തിരക്ക് നിയന്ത്രിക്കുന്നതിന് പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.
കാല്‍നടയായും വാഹനങ്ങളിലും മക്കയിലത്തെുന്നവരുടെ പോക്കുവരവുകള്‍ നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ട്. പോക്കറ്റടി, മോഷണം പോലുള്ള കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരെ പിടികൂടാന്‍ അത്യാധുനിക സംവിധാനങ്ങളുണ്ട്. മക്കയിലേക്ക് എത്തുന്ന റോഡുകളില്‍ കൂടുതല്‍ റോഡ് സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിക്കും. വഴിതെറ്റുന്നവരെ ലക്ഷ്യസ്ഥാനത്തത്തെിക്കുക, കാണാതായ ശേഷം കണ്ടുകിട്ടുന്ന കുട്ടികളെ ഇതിനായുള്ള കേന്ദ്രത്തിലത്തെിക്കുക, പ്രായമേറിയവരും അവശരുമായവര്‍ക്ക് വേണ്ട സേവനങ്ങള്‍ ചെയ്തു കൊടുക്കുക തുടങ്ങിയ മാനുഷിക സേവന പ്രവര്‍ത്തന രംഗങ്ങളിലും സുരക്ഷ ഉദ്യോഗസ്ഥരുടെ സഹായമുണ്ടാകും. ഇരുഹറം കാര്യാലയം, ആരോഗ്യവകുപ്പ് എന്നിവയുമായി പൂര്‍ണമായും സഹകരിച്ചായിരിക്കും പ്രവര്‍ത്തിക്കുകയെന്നും പൊതു സുരക്ഷ ഉപമേധാവി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍