|
ഫോര്‍ലാനും സീഡോര്‍ഫും ബ്രസീലിലേക്ക്
![]() റിയോ ഡെ ജനീറോ: ഉറുഗ്വായിയുടെ സ്റ്റാര്‍ സ്ട്രൈക്കര്‍ ഡീഗോ ഫോര്‍ലാനും നെതര്‍ലന്‍ഡ്സിന്‍െറ വെറ്ററന്‍ മിഡ്ഫീല്‍ഡര്‍ ക്ളാരന്‍സ് സീഡോര്‍ഫും അടുത്ത സീസണില്‍ ബ്രസീലിയന്‍ ക്ളബുകള്‍ക്ക് കളിക്കും. 33കാരനായ ഫോര്‍ലാന്‍ ഇറ്റലിയിലെ മുന്‍നിരക്കാരായ ഇന്‍റര്‍ മിലാനില്‍നിന്ന് ബ്രസീലിലെ ഇന്‍റര്‍നാഷനല്‍ ക്ളബിലേക്കാണ് ചേക്കേറുന്നത്. 2010 ലോകകപ്പിലെ മികച്ച താരത്തിനുള്ള സുവര്‍ണ പന്തിന് അര്‍ഹനായ ഫോര്‍ലാന്‍ മൂന്നു വര്‍ഷത്തേക്കാണ് ഇന്‍റര്‍നാഷനലുമായി കരാറൊപ്പിട്ടത്. ബ്രസീലില്‍ കളിക്കുകയെന്നത് കുട്ടിക്കാലം തൊട്ടേയുള്ള തന്‍െറ സ്വപ്നമായിരുന്നുവെന്ന് പോര്‍ട്ടോ അലെഗ്രെയില്‍ ആരാധകരെ അഭിവാദ്യം ചെയ്യവേ ഫോര്‍ലാന്‍ പറഞ്ഞു. ഫോര്‍ലാന്‍െറ പിതാവ് ബ്രസീലിലെ പ്രശസ്തമായ സാവോ പോളോ ക്ളബിന്‍െറ കളിക്കാരനായിരുന്നു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍