Sun, 07/08/2012 - 23:38 ( 45 weeks 4 daysago)
സാമുവല്‍സിനും ഗെയിലിനും സെഞ്ച്വറി; വിന്‍ഡീസിന് രണ്ടാം ജയം
(+)(-) Font Size

ജമൈക്ക: ദേശീയ ടീമിലേക്കുള്ള ക്രിസ് ഗെയിലിന്‍െറ മടക്കം വെസ്റ്റിന്‍ഡീസിന് ഒരിക്കല്‍ കൂടി ഗുണം ചെയ്തു. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനവും സ്വന്തമാക്കിയ ആതിഥേയര്‍ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ വ്യക്തമായ മുന്‍തൂക്കം നേടി. ടോസ് വഴങ്ങി ആദ്യം ബാറ്റ് ചെയ്യാന്‍ നിര്‍ബന്ധിതരായ വിന്‍ഡീസ് ഗെയിലിന്‍െറയും (125) മര്‍ലോണ്‍ സാമുവല്‍സിന്‍െറയും (101 നോട്ടൗട്ട്) സെഞ്ച്വറികളുടെ ബലത്തില്‍ 50 ഓവറില്‍ അഞ്ചുവിക്കറ്റിന് 315 റണ്‍സ് അടിച്ചുകൂട്ടി. കിവീസ് 47 ഓവറില്‍ 260ന് കൂടാരം കയറിയതോടെ കരീബിയക്കാര്‍ക്ക് 55 റണ്‍സ് ജയം സ്വന്തമായി.
പുറത്താവാതെ 72 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ബി.ജെ വാറ്റ്ലിങ്ങാണ് ന്യൂസിലന്‍ഡിന്‍െറ ടോപ് സ്കോറര്‍. ഓപണര്‍ മാര്‍ട്ടിന്‍ ഗുപ്തില്ലും (51) കെയ്ന്‍ വില്യംസണും (58) അര്‍ധ ശതകങ്ങളടിച്ചു. സെഞ്ച്വറിക്ക് പുറമെ രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത സാമുവല്‍സാണ് മാന്‍ ഓഫ് ദ മാച്ച്. മൂന്നാം ഏകദിനം ബുധനാഴ്ച ബെയ്സ്ടെറേയില്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus