ബുക്കറസ്റ്റ്: അധികാര ദുര്‍വിനിയോഗ കുറ്റംചുമത്തി റുമേനിയന്‍ പ്രസിഡന്‍റ് ട്രയാന്‍ ബസസ്കുവിനെ പാര്‍ലമെന്‍റ് ഇംപീച്ച് ചെയ്തു. 114നെതിരെ 256 വോട്ടുകള്‍ നേടിയാണ് ഇംപീച്ച്മെന്‍റ് പ്രമേയം പാസായത്. എന്നാല്‍, ഈ മാസം 29ന് നടക്കുന്ന ഹിതപരിശോധനയാകും ബസസ്കുവിന്‍െറ അന്തിമ ഭാവി നിര്‍ണയിക്കുക. ഹിതപരിശോധനയില്‍ വേണ്ടത്ര ജനപിന്തുണ ലഭിച്ചാല്‍ അദ്ദേഹത്തിന് പ്രസിഡന്‍റായി തുടരാം. പ്രധാനമന്ത്രിയുടെ അധികാരത്തില്‍ കൈകടത്തുന്നു, നീതിപീഠത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു, ജിപ്സികള്‍ക്കെതിരെ വംശീയ അധിക്ഷേപങ്ങള്‍ നടത്തുന്നു തുടങ്ങിയ കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍