തിരുവനന്തപുരം: സുഹൃത്തുക്കള്‍ തമ്മില്‍ 20 രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. കിഴക്കേകോട്ട പത്മനാഭ തിയറ്ററിന് സമീപം റൂബി നഗറില്‍ ഫലവര്‍ഗങ്ങളുടെ തട്ടുകട നടത്തുന്ന സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. പൂന്തുറ മാണിക്യവിളാകം സ്വദേശി ഷാജിയുടെ കുത്തേറ്റ സുഹൃത്തും അയല്‍വാസിയുമായ റഹീമിനെ (28) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരം 4.30ഓടെ ഇരുവരും തമ്മില്‍ രൂപയെ ചൊല്ലി തര്‍ക്കമുണ്ടായതായി ഫോര്‍ട്ട് പൊലീസ് അറിയിച്ചു. ഇരുവരും സിനിമാ ടിക്കറ്റുകളുടെ കരിഞ്ചന്ത വില്‍പന ഉള്‍പ്പെടെ നടത്താറുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍