12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

മോഷണശ്രമത്തിനിടെ രണ്ടുപേര്‍ പിടിയില്‍

കരമന: ഭവനഭേദന ശ്രമത്തിനിടെ നിരവധി മോഷണ കേസിലെ രണ്ട് പ്രതികള്‍ കരമന പൊലീസിന്‍െറ പിടിയിലായി. പാപ്പനംകോട് നരിപ്പില്‍ കണ്ണംകുറ്റി വീട്ടില്‍ ഷിബു (32) പള്ളിച്ചല്‍ നരുവാമൂട് വെള്ളാപ്പള്ളി ചിന്മയ സ്കൂളിന് സമീപം ഇടവിളാകം പുത്തന്‍വീട്ടില്‍ മധു (42) എന്നിവരെയാണ് അറസ്റ്റ്ചെയ്തത്.
പിടിയിലായവരില്‍ നിന്ന് കമ്പിപ്പാര, ഉളി, സ്ക്രൂഡ്രൈവര്‍ എന്നിവ പൊലീസ് കണ്ടെടുത്തു. പകല്‍ കറങ്ങി നടന്ന് ആളില്ലാത്ത വീടുകള്‍ നോക്കിവെച്ച് രാത്രി വാതില്‍ കുത്തിത്തുറന്ന് മോഷ്ടിക്കുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. കരമന വിനായക നഗറില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്.
ഫോര്‍ട്ട്, കരമന എന്നീ സ്റ്റേഷനുകളില്‍ ഇരുവര്‍ക്കുമെതിരെ മോഷണക്കേസുകള്‍ നിലവിലുണ്ട്. ഫോര്‍ട്ട് എ.സി എം. രാധാകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ തമ്പാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷീന്‍ തറയില്‍, എസ്.ഐ വി. അശോകകുമാര്‍, സിറ്റി ഷാഡോ ടീമിലെ ഹരിലാല്‍, സജി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ്ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com