12:30:26
26 May 2013
Sunday
Facebook
Twitter
Rssfeed

തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാനെതിരെ വിമര്‍ശം

കൊച്ചി: ഗ്രാമ വികസനപദ്ധതികള്‍ക്കായുള്ള വിജിലന്‍സ് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി യോഗത്തില്‍ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന് വിമര്‍ശം. അനാവശ്യമായി തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്ന നിലപാടാണ് തൊഴിലുറപ്പ് പദ്ധതിയുടെ ഓംബുഡ്സുമാനായി നിയമിതനായ കെ.ചെന്താമരാക്ഷന്‍ നടത്തുന്നതെന്ന് യോഗത്തില്‍ പങ്കെടുത്ത തദ്ദേശ സ്ഥാപന പ്രതിനിധികള്‍ ആരോപിച്ചു. അധികാരപരിധിക്കപ്പുറമുള്ള നടപടികളാണ് അദ്ദേഹത്തിന്‍െറ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്.
ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും മനോവീര്യം തകര്‍ക്കുന്ന നടപടികളാണ് ഉണ്ടാവുന്നത്. അനാവശ്യമായി തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥര്‍ക്കെതിരെ മാധ്യമങ്ങള്‍ക്ക് അദ്ദേഹം വാര്‍ത്ത നല്‍കിയതായും ഇവര്‍ ആരോപിച്ചു.
ചെന്താമരാക്ഷനെ ജില്ലയില്‍നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ആലങ്ങാട് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് റാണി മത്തായി പ്രമേയം അവതരിപ്പിച്ചു. എന്നാല്‍, യോഗത്തില്‍ പങ്കെടുത്ത മന്ത്രി കെ.വി. തോമസ് ജില്ലയില്‍നിന്ന് മാറ്റാന്‍ കഴിയില്ളെന്ന് വ്യക്തമാക്കി. അതേസമയം പ്രശ്നം സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പ്പെടുത്താമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. തൊഴിലുറപ്പ് പദ്ധതിയില്‍ ആസ്തികള്‍ സൃഷ്ടിക്കുന്നതിന് പുതിയ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്ന പ്രൊക്യൂര്‍മെന്‍റ് കമ്മിറ്റിയില്‍ ബ്ളോക് പഞ്ചായത്ത് മെംബര്‍മാരെയും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പാറക്കടവ് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.എം.കെ. ഷാജിയും പ്രമേയം അവതരിപ്പിച്ചു. ഇരു പ്രമേയങ്ങളും യോഗം ഐകകണ്ഠ്യേന പാസാക്കി സര്‍ക്കാറിന്‍െറ പരിഗണനക്ക് നല്‍കാന്‍ തീരുമാനിച്ചു.
നേരത്തേ ജില്ലയിലെ തൊഴിലുറപ്പ് പദ്ധതികളില്‍ ക്രമക്കേട് നടക്കുന്നതായി ഓംബുഡ്സ്മാന്‍ കണ്ടത്തെിയിരുന്നു. തൊഴില്‍ കാര്‍ഡ് വിതരണത്തിലടക്കം സുതാര്യതയില്ളെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com