കൊച്ചി: ആര്‍.എസ്്.സി അഖിലേന്ത്യ ജൂനിയര്‍ റാങ്കിങ് ഷട്ട്ല്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ അണ്ടര്‍ 17 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഡബിള്‍സില്‍ ഫര്‍ഹാ മത്തേറും കെ.പി. ശ്രുതിയും അടങ്ങിയ ടീം ജേതാക്കളായി. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്‍റിന്‍െറ ഫൈനലില്‍ ആന്ധ്രയുടെ സുധാ കല്യാണിയെയും അര്‍ച്ചനയെയുമാണ് ഇവര്‍ പരാജയപ്പെടുത്തിയത് (21-9),(21- 18).
ഫര്‍ഹാ മത്തേര്‍ എറണാകുളം ടോക് എച്ച് പ്ളസ്വണ്‍ വിദ്യാര്‍ഥിനിയും കെ.പി. ശ്രുതി തേവര സേക്രഡ് ഹാര്‍ട്ട് പ്ളസ്വണ്‍ വിദ്യാര്‍ഥിനിയുമാണ്. കടവന്ത്ര റീജനല്‍ സ്പോര്‍ട്സ് സെന്‍ററില്‍ കോച്ച് മോഹന ചന്ദ്രന്‍െറ കീഴിലാണ് ഇരുവരും പരിശീലനം നടത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍