ഒറ്റപ്പാലം: ഗതാഗതക്കുരുക്കില്‍ ഒറ്റപ്പാലം വീര്‍പ്പുമുട്ടുന്നു. സംസ്ഥാനപാതയുടെ നിര്‍മാണം പൂര്‍ത്തിയായതോടെ ഗതാഗത തടസ്സം പതിന്മടങ്ങായിരിക്കുകയാണ്. അരിച്ചരിച്ചു നീങ്ങുന്ന വാഹനങ്ങള്‍ക്കിടയില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാര്‍ റോഡുമുറിച്ച് കടക്കാന്‍ ബുദ്ധിമുട്ടുന്നു.
പലതവണ യോഗം ചേര്‍ന്ന് തീരുമാനിച്ച ട്രാഫിക് പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ കഴിയാത്തത് ഒറ്റപ്പാലത്തിന്‍െറ ശാപമായി തുടരുന്നു. ലക്ഷങ്ങള്‍ ചെലവിട്ട് സ്ഥാപിച്ച ട്രാഫിക് സിഗ്നല്‍ സംവിധാനം നോക്കുകുത്തിയായി. സിഗ്നല്‍ സ്ഥാപിച്ചതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായതിനാല്‍ പ്രവര്‍ത്തനം പിറ്റേന്ന് തന്നെ നിര്‍ത്തിവെക്കുകയായിരുന്നു.
മായന്നൂര്‍ പാലം ഗതാഗത യോഗ്യമായതും പാലക്കാട് - കുളപ്പുള്ളി സംസ്ഥാനപാത യാഥാര്‍ഥ്യമായതും വാഹനപ്പെരുപ്പത്തിനിടയാക്കി. വലിയ ചരക്കു വാഹനങ്ങള്‍ വന്‍തോതില്‍ ടൗണിലത്തെുന്നത് കൂടുതല്‍ ഗതാഗതക്കുരുക്കിനിടയാക്കുന്നു. നഗരപാതയില്‍ പ്രവേശിക്കാതെ വാഹനങ്ങള്‍ വഴിതിരിച്ച് വിടാന്‍ ലക്ഷ്യമിട്ട ബൈപാസ് നിര്‍മാണം അനിശ്ചിതത്വത്തിലാണ്. പാലാട്ട് റോഡുവഴിയുള്ള ബൈപാസിനെതിരെ പ്രദേശവാസികള്‍ എതിര്‍പ്പുമായി രംഗത്തത്തെിയതാണ് കാരണം. ഏറ്റവുമൊടുവില്‍ ചര്‍ച്ചയിലുള്ള ഫൈ്ള ഓവര്‍ പദ്ധതിക്കെതിരെയും എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. ഗതാഗതക്കുരുക്കിന് ശമനമുണ്ടാക്കാന്‍ തല്‍ക്കാലത്തേക്കെങ്കിലും ഒരുവിഭാഗം വാഹനങ്ങളെ നഗരപാതയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
പാലക്കാട് ഭാഗത്തുനിന്ന് ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള വലിയ ഭാര വാഹനങ്ങളെ ലക്കിടി മംഗലത്തുനിന്ന് മുരുക്കുംപറ്റ, വരോട് വഴിയും ഷൊര്‍ണൂര്‍ ഭാഗത്തു നിന്നുള്ള വാഹനങ്ങളെ ഇതിന്‍െറ വിപരീത ദിശയിലും തിരിച്ചു വിട്ടാല്‍ ഗതാഗത കുരുക്കിന് അല്‍പം ശമനമുണ്ടാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍