12:30:26
20 May 2013
Monday
Facebook
Twitter
Rssfeed

സ്വര്‍ണാഭരണ നിര്‍മാണ ശാലയില്‍നിന്ന് 68 പവന്‍ കവര്‍ന്നു

പയ്യോളി: സ്വര്‍ണാഭരണ നിര്‍മാണശാലയില്‍ കവര്‍ച്ച. 68 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കളവുപോയി. പയ്യോളി-പേരാമ്പ്ര റോഡില്‍ കനറാബാങ്കിനുസമീപം വാടകവീട്ടില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മാണ ശാലയിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ കവര്‍ച്ച നടന്നത്. അഞ്ച് തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. ഓര്‍ഡര്‍ ചെയ്ത സ്വര്‍ണാഭരണങ്ങള്‍ കൊടുക്കേണ്ടതിനാല്‍ ജോലി തീര്‍ത്ത് തൊഴിലാളികള്‍ ഉറങ്ങാന്‍ കിടന്നത് പുലര്‍ച്ചെ മൂന്നര മണി കഴിഞ്ഞാണെന്ന് പറയുന്നു. രാവിലെ 11ന് എഴുന്നേറ്റപ്പോഴാണ് കളവ് നടന്നത് തൊഴിലാളികളുടെ ശ്രദ്ധയില്‍പെട്ടതത്രെ. ജനലഴിക്കുള്ളിലൂടെ കൈയിട്ട് ആഭരണം സൂക്ഷിച്ച ബാഗ് തുറന്നാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഉടമ രാമനാട്ടുകര ഉമര്‍കോയ തങ്ങളുടെ പരാതിയില്‍ പയ്യോളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com