രാജ്യത്തിന്‍െറ പൊതുകടം 3.8 ബില്യന്‍ ദിനാര്‍; നടപടി അനിവാര്യം: ഖലീഫ അദ്ദഹ്റാനിPublished on Sun, 07/08/2012 - 10:20 ( 45 weeks 6 hours ago)
മനാമ: രാജ്യത്തിന്‍െറ പൊതു കടം 3.8 ബില്യന്‍ ദിനാറായി ഉയര്‍ന്ന സാഹചര്യത്തില്‍ കടുത്ത നടപടികള്‍ അനിവാര്യമാണെന്ന് പാര്‍ലമെന്‍റ് അധ്യക്ഷന്‍ ഖലീഫ അദ്ദഹ്റാനി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ബഹ്റൈനിലെ പ്രമുഖ അറബ് പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗള്‍ഫ് എയറിനെ നിലനിര്‍ത്താന്‍ രാജ്യത്തിനുള്ളില്‍നിന്നും പുറത്തുനിന്നുമുള്ള നിക്ഷേപകരുടെ പങ്കാളിത്തം ആവശ്യമാണ്. കമ്പനിയുടെ കടം പരിഹരിക്കാനും ലാഭത്തിലാകുന്നതിനും വന്‍ സാമ്പത്തിക പിന്തുണ അനിവാര്യമാണ്. എന്നാല്‍, രാജ്യത്തിന്‍െറ പൊതുകടം വര്‍ധിച്ച സാഹചര്യത്തില്‍ വന്‍ സംഖ്യ സര്‍ക്കാരില്‍ നിന്ന് സഹായം നല്‍കാന്‍ സാധ്യമല്ല. കൂടാതെ അനിവാര്യമായും നടപ്പാക്കേണ്ട ധാരാളം പദ്ധതികള്‍ സര്‍ക്കാരിന് മുമ്പിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. |

നിങ്ങളുടെ അഭിപ്രായങ്ങള്‍