ഭാരിച്ച ആശുപത്രി ബില്‍: ഷാജഹാന് പോകാനായില്ലPublished on Sun, 07/08/2012 - 10:11 ( 45 weeks 3 hours ago)
റിയാദ്: വാഹനാപകടത്തില്‍ പരിക്കേറ്റ് ഒന്നരമാസമായി റിയാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം സ്വദേശി ഷാജഹാനെ നാട്ടിലത്തെിക്കാനായില്ല. സാമൂഹിക പ്രവര്‍ത്തകര്‍ നടത്തിയ ശ്രമം ഭാരിച്ച ബില്ലിന്മേല്‍ ഇളവ് നല്‍കാത്ത ആശുപത്രിയധികൃതരുടെ നിലപാട് മൂലം വിഫലമായി. 46 ദിവസം മുമ്പ് സൗദി യുവാക്കളുടെ വാഹനാഭ്യാസത്തിനിടയില്‍ നിയന്ത്രണം വിട്ട വാഹനമിടിച്ചാണ് ഷാജഹാന് പരിക്കേറ്റത്. വന്‍തുക ആശുപത്രി ബില്ലായെങ്കിലും അതില്‍ ഇളവുവരുത്താമെന്ന അധികൃതരുടെ ഉറപ്പിന്മേല്‍ പണം സ്വരൂപിക്കുകയും നാട്ടിലേക്കുള്ള യാത്രാരേഖകളും എയര്‍ ഇന്ത്യ ടിക്കറ്റും ശരിയാക്കുകയും ചെയ്ത് ആശുപത്രിയിലത്തെിയ സാമൂഹിക പ്രവര്‍ത്തകരുടെ മുമ്പാകെ അധികൃതര്‍ നീട്ടിയത് താങ്ങാനാവാത്ത ബില്ലായിരുന്നു. ബില്‍ പൂര്‍ണമായും അടക്കാതെ രോഗിക്ക് വിടുതല്‍ തരാനാകില്ളെന്ന നിലപാടിന് മുമ്പില്‍ സാമൂഹിക പ്രവര്‍ത്തകര്‍ക്ക് നിരാശരായി മടങ്ങേണ്ടിവന്നു. റിയാദിലെ ഒരു ചെറുകിട സ്വകാര്യ കമ്പനി ജീവനക്കാരനായ ഷാജഹാന് സി ക്ളാസ് ഇന്‍ഷുറന്‍സ് പോളിസിയാണുള്ളത്. ഇതനുസരിച്ചുള്ള ചെറിയ ചികിത്സ മാത്രമാണ് ലഭിക്കുന്നതും. എന്നിട്ടും ബില്‍ വെള്ളിയാഴ്ച വരെ 90000 റിയാലാണ്. ഇത് 60000 ആയിരുന്നപ്പോഴാണ് 29000 റിയാലായി ഇളവുചെയ്തുതരാമെന്ന ഉറപ്പില്‍ റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ (റിയ) പ്രവര്‍ത്തകരും നോര്‍ക്ക കണ്‍സള്‍ട്ടന്‍റ് ശിഹാബ് കൊട്ടുകാടും നാട്ടിലയക്കാനുള്ള ശ്രമങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയത്. റിയ പ്രവര്‍ത്തകര്‍ 15000 റിയാല്‍ സ്വരൂപിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശപ്രകാരം അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് എം.ഡി ആലുങ്കല്‍ മുഹമ്മദ് 10000 റിയാലും റിയാദിലെ വ്യവസായി സക്കീര്‍ ഹുസൈന്‍ തിരുവനന്തപുരം 5000 റിയാലും എത്തിച്ചു. ഇത്രയും പണവും സമാഹരിച്ച് ആശുപത്രിയിലത്തെിയപ്പോഴാണ് 90000 റിയാലിന്‍െറ ബില്‍കണ്ടത്. ഷാജഹാന്‍ അതേ ആശുപത്രിയില്‍ തന്നെ കഴിയുകയാണ്. അതിനാല്‍ ബില്‍തുക ഇനിയും പെരുകും. അതിന്‍െറ ആശങ്കയിലാണ് സാമൂഹിക പ്രവര്‍ത്തകര്‍. വാഹനാപകടത്തെ തുടര്‍ന്നുള്ള കേസ് നടക്കുകയാണ്. വിമാന ടിക്കറ്റിനുള്ള പണം കമ്പനിയധികൃതര്‍ നല്‍കാമെന്ന് സമ്മതിച്ചിരുന്നു. അത് കണ്ട് കൈയില്‍നിന്ന് പണമെടുത്താണ് ശിഹാബ് കൊട്ടുകാട് വിമാന ടിക്കറ്റ് എടുത്തതും. എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് ഇപ്പോള്‍ സാമൂഹിക പ്രവര്‍ത്തകര്‍. എന്നാല്‍ മറ്റൊരാശുപത്രിയിലേക്ക് മാറ്റാന്‍ കഴിയാത്ത അവസ്ഥയുമുണ്ട്. എത്രയും വേഗം നാട്ടിലത്തെിക്കുകയാണ് ഉചിതമായ മാര്‍ഗം. കാലില്‍ ഗുരുതര പരിക്കാണുള്ളത്. അടിയന്തര ശസ്ത്രക്രിയ ആവശ്യമാണ്. റിയ പ്രവര്‍ത്തകരായ മാത്യു, ബിനു, കോശി, ഷാജഹാന്‍, നസീര്‍ തുടങ്ങിയവര്‍ രംഗത്തുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0502155416, 0502285631, 0508928451 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. |

നിങ്ങളുടെ അഭിപ്രായങ്ങള്‍