നജ്റാനില്‍ നേരിയ ഭൂചലനം

നജ്റാന്‍: നജ്റാന്‍ മേഖലയില്‍ നേരിയ ഭൂചലനം. നജ്റാന്‍ പട്ടണത്തിന്‍െറ ഏകദേശം 18 കി.മീറ്റര്‍ വടക്ക് ഭാഗത്തും ദഹ്റാന്‍ ജനൂബിന്‍െറ ചില ഭാഗങ്ങളിലുമാണ്് കഴിഞ്ഞ ദിവസം പുലര്‍ച്ചെ നേരിയ ഭൂചലനം അനുഭവപ്പെട്ടത്. പ്രദേശവാസികള്‍ വിവരം സിവില്‍ ഡിഫന്‍സ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചിരുന്നതായി മേഖല സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ അലി ശഹ്റാനി പറഞ്ഞു. ആളപായമൊന്നുമില്ല. ജിയോളജി വിഭാഗം അധികൃതര്‍ പ്രദേശത്ത് റിക്ടര്‍ സ്കെയില്‍ 2.2 രേഖപെടുത്തിയ ഭൂചലനമുണ്ടായതായി സ്ഥിതീകരിച്ചിട്ടുണ്ട്. ഇതില്‍ ഭയപ്പെടാനൊന്നുമില്ല. നേരിയ ഭൂചലനമാണിത്. റിക്ടര്‍ സ്കെയില്‍ മൂന്ന് കവിഞ്ഞാലെ ഭൂചലനമുണ്ടായതിന്‍െറ അടയാളങ്ങള്‍ കാണാനാകൂവെന്നും ജിയോളജി വിഭാഗം അധികൃതര്‍ വ്യക്തമാക്കി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus