വാഹനങ്ങള്‍ കൂട്ടിയിടിച്ച് കത്തി സ്വദേശിയടക്കം 12 പേര്‍ വെന്തുമരിച്ചു

വാഹനങ്ങള്‍ കൂട്ടിയിടിച്ച് കത്തി സ്വദേശിയടക്കം 12 പേര്‍ വെന്തുമരിച്ചു

റിയാദ്: ഇരുവാഹനങ്ങള്‍ കൂട്ടിയിടിച്ച് കത്തി ഡ്രൈവര്‍മാരടക്കം 12 പേര്‍ വെന്തുമരിച്ചു. 8 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നു പേരുടെ പരിക്ക് സാരമുള്ളതാണ്. മരിച്ചവരില്‍ 10 പേരും യമന്‍ പൗരന്മാരാണ്. റിയാദില്‍നിന്നു 40 കി.മീ തെക്ക്മാറി നസാഹ്- റിയാദ് ഹൈവേയില്‍ ഇന്നലെ പുലര്‍ച്ചെയാണ് ദാരുണസംഭവം. 18 യമന്‍ പൗരന്മാരുമായി റിയാദിലേക്ക് വരികയായിരുന്ന ജി.എം.സി യോക്കന്‍ വാനും എതിര്‍ ദിശയില്‍നിന്നു വന്ന കാംറി കാറും നേര്‍ക്കുനേരെ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളും കത്തിയതാണ് മരണസംഖ്യ വര്‍ധിക്കാന്‍ കാരണം. വാന്‍ ഓടിച്ചിരുന്ന സൗദി പൗരനും കാര്‍ ഡ്രൈവറായ പാക് പൗരനും മരിച്ചവരില്‍പെടും. തിരിച്ചറിയാനാവാത്തവിധം മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞതായി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്ത സിവില്‍ ഡിഫന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റവരെ ദുര്‍മ, മുസാഹ്മിയ ജനറല്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങളും ഇതേ ആശുപത്രികളില്‍ തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്. സൗദി പൗരന്‍ ഓടിച്ചിരുന്ന വാഹനത്തില്‍ സഞ്ചരിച്ച യമനികള്‍ താമസ രേഖകളില്ലാത്ത അനധികൃത താമസക്കാരായിരുന്നുവെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus