മോസ്കോ: തെക്കന്‍ റഷ്യയിലെ ക്രാസ്നൊദാറില്‍ പേമാരിയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 78 പേര്‍ മരിച്ചു. വൈദ്യുതി ബന്ധം തകരാറിലാവുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. ദുരന്തം 1,30,000 പേരെ ബാധിച്ചതായി കരുതപ്പെടുന്നു. 10 വയസ്സുകാരന്റെതടക്കം 67 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ വര്‍ധിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.
ക്രാസ്നൊദാര്‍ ഗവര്‍ണര്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെയും പ്രധാനമന്ത്രി ദിമിത്രി മെദ്വ്യദെവിനെയും ടെലിഫോണ്‍ വഴി സ്ഥിതിഗതികള്‍ അറിയിച്ചു. ദുരന്തം നേരിടുന്നതിന് തയാറെടുപ്പുകള്‍ നടത്തിയതായും അദ്ദേഹം പറഞ്ഞു.
ദുരന്ത ബാധിതരെ സഹായിക്കാന്‍ ഹെല്‍പ്ലൈനുകള്‍ തുറന്നിട്ടുണ്ട്. 70 വര്‍ഷത്തിനു ശേഷം റഷ്യയിലുണ്ടായ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കമാണ് ശനിയാഴ്ചത്തെത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍