കൂത്തുപറമ്പ്: ഡി.വൈ.എഫ്.ഐ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡ് പൊലീസ് അഴിച്ചുമാറ്റിയതിനെതുടര്‍ന്ന് വ്യാഴാഴ്ചയുണ്ടായ സംഘര്‍ഷാവസ്ഥയുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു.
സി.പി.എം കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി അംഗം എം. സുകുമാരന്‍, ഡി.വൈ.എഫ്.ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം ഷാജി കരിപ്പായി, കെ.വിനോദന്‍, കെ. അജേഷ്, പി. ലതേഷ്, മുരളി തുടങ്ങി സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ 50 പേര്‍ക്കെതിരെയാണ് കൂത്തുപറമ്പ് പൊലീസ് കേസെടുത്തത്. പൊലീസിന്‍െറ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നാണ് പരാതി.
പൊലീസിനെതിരെ മാറോളിഘട്ട് പരിസരത്ത് സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡ് വ്യാഴാഴ്ച വൈകീട്ട് കൂത്തുപറമ്പ് സി.ഐ കെ.വി. ബാബുവിന്‍െറ നേതൃത്വത്തിലത്തെിയ പൊലീസ് നീക്കംചെയ്തിരുന്നു. തുടര്‍ന്ന് പ്രതിഷേധിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വീണ്ടും ബോര്‍ഡ് സ്ഥാപിക്കാന്‍ ശ്രമിച്ചതോടെ സ്ഥിതി വഷളാവുകയായിരുന്നു. സംഭവമറിഞ്ഞ് കൂടുതല്‍ പൊലീസ് സേനയും ദ്രുതകര്‍മസേനയും എത്തിയതോടെയാണ് സംഘര്‍ഷാവസ്ഥക്ക് അയവുണ്ടായത്. കൂത്തുപറമ്പ് ടൗണിന്‍െറ വിവിധ ഭാഗങ്ങളില്‍ വിവിധ സംഘടനകള്‍ സ്ഥാപിച്ച ബോര്‍ഡുകളും പൊലീസ് എടുത്തുമാറ്റിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍