ലണ്ടന്‍ ഒളിമ്പിക്സിന് രുചി പകരാന്‍ ഇന്ത്യയില്‍ നിന്ന് തേയിലയത്തെും. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങള്‍ ഒഴുകിയത്തെുന്ന ഒളിമ്പിക്സ് വേദിയില്‍ ഇന്ത്യന്‍ തേയിലക്ക് പ്രചാരണം നല്‍കുന്നതിന്‍െറ ഭാഗമായണിത്. തേയില ബോര്‍ഡ് ഇതിനായി 1.17 കോടി രൂപ വകയിരുത്തിയിട്ടുമുണ്ട്.
ഒളിമ്പിക്സ് വേദിയിലും താരങ്ങളും പ്രക്ഷകരും വന്നിറങ്ങുന്ന വിമാനത്തിലുമുള്ള പ്രചാരണങ്ങള്‍ക്കും സൗത്ത·് ബാങ്ക് സെന്‍ററിലെ പ്രദര്‍ശനം, ഉപഭോക്തൃ കൂടിക്കാഴ്ച്ച, ബ്രാന്‍റ് പ്രൊമോഷന്‍ എന്നിവയ്ക്കുമായാവും പണം ചെലവഴിക്കുക.
നീലഗിരി ഓര്‍ത്തഡോക്സ്, ഡാര്‍ജിലിങ്, അസാം, കാന്‍ഗ്ര തേയിലന ഇനങ്ങള്‍ ഒളിമ്പിക്ക് വേദിയില്‍ എത്തുന്നവര്‍ക്ക് രുചിക്കാനുള്ള സൗകര്യം ഒരുക്കും. ഇതിന ് പുറമെ ഇന്ത്യയില്‍ നിന്നുള്ള തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ അടങ്ങുന്ന സമ്മാനപ്പൊതികള്‍ പ്രമുഖര്‍ക്ക് വിതരണം ചെയ്യും. ഹീത്റോ വിമാനത്താവളത്തില്‍ എത്തുന്ന പ്രമുഖര്‍ക്ക് ഇന്ത്യന്‍ ചായ നല്‍കുകയും ചെയ്യും. സാരി അണിഞ്ഞ ഹോസ്റ്റസ്മാരാവും ഇത് വിതരണം ചെയ്യുക.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഒളിമ്പിക് അസോസിയേഷന്‍ മേധാവികള്‍ക്കും പ്രമുഖ അത്ലറ്റുകള്‍ക്കുമായി വാണിജ്യകാര്യമന്ത്രി ആനന്ദ് ശര്‍മ്മ ‘ഇന്ത്യ ടീ ഡിന്നര്‍’ ഒരുക്കുകയും ചെയ്യും.
ഒളിമ്പിക്സ് വേദിയില്‍ മാധ്യമങ്ങളിലൂടെ വ്യാപകമായ പ്രചാരണത്തിനും ആലോചനയുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍