ജിദ്ദ കോര്‍ണിഷില്‍ ഒരാള്‍ കൊല്ലപ്പെട്ടുPublished on Sat, 07/07/2012 - 11:26 ( 45 weeks 19 hours ago)
ജിദ്ദ: ജിദ്ദ കോര്‍ണിഷില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ഛാഡ് വംശജന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കോര്‍ഷിണില്‍ അനധികൃത ഇരുചക്രവാഹനങ്ങളും കുതിരസവാരിയും തടയുന്നതിനായി നിരീക്ഷണം നടത്തുന്ന പൊലീസുമായാണ് ഇയാള്‍ ഏറ്റുമുട്ടിയത്. ടൂറിസ്റ്റുകള്‍ നില്‍ക്കുന്ന ഭാഗത്ത് നിന്ന് പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിര്‍ദേശം പാലിക്കാതെ ഇയാള്‍ പൊലീസിനു നേര്‍ക്ക് കല്ളെറിയുകയായിരുന്നു. പിന്നീട് പൊലീസുമായി ഏറ്റുമുട്ടി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കുറ്റാന്വേഷണ സംഘം സ്ഥലത്തത്തെി തെളിവെടുപ്പ് നടത്തി. ഇക്കഴിഞ്ഞ ദിവസമാണ് കോര്‍ണിഷിലെ വര്‍ധിച്ചുവരുന്ന അനധികൃത ഇരുചക്ര വാഹനങ്ങള്‍ക്കും കുതിരസവാരിക്കാര്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കാന്‍ ജിദ്ദ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്. ഇതേ തുടര്‍ന്ന് പ്രദേശത്ത് അനധികൃത ഇരുചക്രവാഹനങ്ങളും കുതിരസവാരിയും തടയുന്നതിനായി പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. |

നിങ്ങളുടെ അഭിപ്രായങ്ങള്‍