മക്ക റോഡ് അപകടം: മരിച്ചത് ഒരു സ്വദേശിയും മൂന്നു പാകിസ്താന്‍കാരും

ജിദ്ദ: മക്ക-ജിദ്ദ റോഡില്‍ ട്രക്കും കാറുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. 17 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് പാകിസ്താനികളും ഒരു സ്വദേശിയുമാണ് മരിച്ചത്. അപകടത്തില്‍ പത്തോളം വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്. അഞ്ച് പേരുടെ പരിക്ക് നിസ്സാരമാണ്. ഇവരെ സ്ഥലത്ത് നിന്ന് പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ ജിദ്ദ കിങ് അബ്ദുല്‍ അസീസ് ആശുപത്രി, ഒരാളെ മക്ക സാഹിറിലെ കിങ് അബ്ദുല്‍ അസീസ് ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. റെഡ്ക്രസന്‍റ് ആംബുലന്‍സ്, എയര്‍ ആംബുലന്‍സ് വഴിയാണ് പരിക്കേറ്റവരെ ആശുപത്രിയിലത്തെിച്ചത്. അപകട കാരണമറിയാന്‍ മക്ക ട്രാഫിക് വകുപ്പിന് കീഴില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ടാണ് മക്ക ചെക്ക് പോസ്റ്റിനു സമീപം റോഡില്‍ മറിഞ്ഞ ട്രക്കിനു മേല്‍ പിന്നില്‍ നിന്നു പത്ത് കാറുകള്‍ ഇടിച്ചു അപടകടമുണ്ടായത്. രണ്ട് കാറുകള്‍ ട്രക്കിനിടയില്‍പെട്ടു. ഇതേ തുടര്‍ന്ന് മക്ക-ജിദ്ദ റോഡില്‍ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു. ക്രയിന്‍ ഉപയോഗിച്ച് കാറുകള്‍ എടുത്തുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus