ന്യൂദല്‍ഹി: കാലവര്‍ഷം മടിച്ചു നില്‍ക്കുന്നത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് കനത്ത തിരിച്ചടിയാകുമെന്ന് പ്രമുഖ രാജ്യാന്തര സേവന കമ്പനിയായ സിറ്റി ഗ്രൂപ്പ്. ആവശ്യത്തിന് മഴ ലഭിക്കാത്തതിനെ തുടര്‍ന്ന് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 5.6-6 ശതമാനമായി കുറയാന്‍ സാധ്യതയുണ്ടെന്നാണ് സ്ഥാപനം വിലയിരുത്തുന്നത്. നേരത്തെ നടപ്പ് സാമ്പത്തിക വര്‍ഷം 6.4 ശതമാനം വളര്‍ച്ച ഇന്ത്യ നേടുമെന്നാണ് ഗ്രൂപ്പ് വിലയിരുത്തിയരുന്നത്.
ജൂണ്‍ മാസം ലഭിച്ച മഴ സാധാരണ നിലയിലും 30 ശതമാനം കുറവാണ്.
ഇന്ത്യയില്‍ തൊഴിലെടുക്കുന്നവരില്‍ 50 ശതമാനവും കാര്‍ഷിക മേഖലയെയാണ് ആശ്രയിക്കുന്നതെങ്കിലും 36 ശതമാനം കൃഷി ഭൂമിയില്‍ മാത്രമാണ് ജലസേചന സൗകര്യങ്ങള്‍ ലഭ്യമായിട്ടുള്ളത്. തുടര്‍ച്ചയായി രണ്ട് വര്‍ഷം 8.4 ശതമാനം വളര്‍ച്ച നേടിയ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കഴിഞ്ഞ വര്‍ഷം 6.5 ശതമാനം മാത്രം വളര്‍ച്ചയാണ് നേടിയത്. കൂടാതെ നിലവില്‍ ഒമ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇന്ത്യയുടെ വളര്‍ച്ച. ഇതിനിടെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍