May 21 Tue 2013
12:15:30 pm
Madhyamam Home
About us
Contact us
Feedbacks
rssfeeds
twitter
Facebook

നിരക്ക് കുറക്കല്‍ മത്സരം വിദേശ കോളുകള്‍ക്കും

നിരക്ക് കുറക്കല്‍ മത്സരം വിദേശ കോളുകള്‍ക്കും

മുംബൈ: 3ജി സേവനത്തില്‍ നിന്ന് ടെലികോം കമ്പനികളുടെ നിരക്ക് യുദ്ധം വിദേശ കോളുകളിലേക്കും. ചില രാജ്യങ്ങളിലേക്ക് ടെലികോം കമ്പനികള്‍ മിനുറ്റിന് 30 പൈസ എന്ന നിലയിലേക്കു വരെ ഐ.എസ്.ഡി നിരക്ക് കുറച്ചു കഴിഞ്ഞു. വൈകാതെ ഭൂരിഭാഗം രാജ്യങ്ങളിലേക്കുമുള്ള കോളുകളുടെ നിരക്ക്് ഈ നിലവാരത്തിലേക്ക് താഴ്ന്നേക്കുമെന്നാണ് ടെലികോം മേഖലയുമായി ബന്ധപ്പെട്ടവര്‍ വിലയിരുത്തുന്നത്.

ഏറ്റവും ഒടുവില്‍ നിരക്ക് കുറവ് പ്രഖ്യാപിച്ചത് ഭാരതി എയര്‍ടെല്ലാണ്. നിലവില്‍ കമ്പനി അമേരിക്കയിലേക്കുള്ള കേളുകള്‍ക്ക് മിനുറ്റിന് 6.40 രൂപയാണ് ചുമത്തിയിരുന്നത്. എന്നാല്‍ ഇനി അധികം കോളുകള്‍ വിളിക്കുന്ന ഉപഭോക്താക്കള്‍ക്ക് മിനുറ്റില്‍ 1.99 രൂപ മാത്രം ചുമത്തുന്ന പ്ളാനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ബ്രിട്ടണ്‍, സിങ്കപ്പൂര്‍, കനഡ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള കോളുകളുടെ നിരക്കും ഭാരതി എയര്‍ടെല്‍ കുത്തനെ കുറച്ചിട്ടുണ്ട്.

അതേസമയം, യു.എസ്, കാനഡ എന്നി രാജ്യങ്ങളിലേക്ക് മിനുറ്റിന് 30 പൈസ മാത്രം ചുമത്തുന്ന പ്ളാനാണ് എം.ടി.എസ് അവതരിപ്പിച്ചിട്ടുണ്ട്.
വിദേശ കോളുകള്‍ക്ക് ടെലികോം കമ്പനികള്‍ക്ക് വരുന്ന ചെലവ് ഗണ്യമായി കുറഞ്ഞതാണ് ഉപഭോക്താക്കള്‍ക്ക് ചുമത്തുന്ന നിരക്ക് കുത്തനെ കുറയാന്‍ കാരണമായത്. വിദേശ കോളുകളുടെ എണ്ണം കൂടുന്നതിന് ആനുപാതികമായി ടെലികോം കമ്പനികളുടെ ചെലവ് കുറയും. ഇപ്പോള്‍ വരുത്തിയിരിക്കുന്ന നിരക്ക് കുറയ്ക്കല്‍ വിദേശ കോളുകളുടെ എണ്ണം വര്‍ധിക്കാന്‍ ഇടയാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് കമ്പനികള്‍ക്ക് ഗുണകരമാവുകയും ചെയ്യും. വൈകാതെ എല്ലാ ടെലികോം കമ്പനികളും നിരക്ക് കുറയ്ക്കലുമായി രംഗത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടാറ്റാ ഡോകോമോയും വളരെ ആകര്‍ഷകമായ നിരക്കുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 59 രൂപ മാസ വാടക നല്‍കിയാല്‍ കോളുകള്‍ക്ക് സെക്കന്‍റിന് ഒരു പൈസ മാത്രമാവും വരിക. യു.എസ്, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളിലേക്ക് മാത്രമാണ് നിലവില്‍ ഈ ആനുകൂല്യം ലഭിക്കുക. 2010ല്‍ പൊതുമേഖലാ ടെലിക്കോം കമ്പനിയായ എം.ടി.എന്‍.എല്‍ ദല്‍ഹിയിലും മുംബൈയിലും ലാന്‍റ്ലൈനില്‍ നിന്ന് വളരെ കുറഞ്ഞ നിരക്കില്‍ വിദേശ കോളുകള്‍ ലഭ്യമാക്കിയിരുന്നു. സ്വകാര്യ ടെലിക്കോം കമ്പനികളും ഇപ്പോള്‍ ഈ നിലവാരത്തിലേക്കാണ് നിരക്ക് താഴ്ത്തിയിരിക്കുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com