12:30:26
24 May 2013
Friday
Facebook
Twitter
Rssfeed

സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശം

സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശം

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കീഴിലുള്ള കൊല്‍ക്കത്തയിലെ സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ത്രിവത്സര ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
കോഴ്സുകള്‍: 1. പ്രൊഡക്ഷന്‍ മത്തെഡോളജി (പുതുതായി അരംഭിക്കുന്ന കോഴ്സ്). 2. ഡയറക്ഷന്‍ ആന്‍ഡ് സ്ക്രീന്‍ പ്ളേ റൈറ്റിങ്. 3. സിനിമാട്ടോഗ്രഫി. 4. എഡിറ്റിങ്. 5. സൗണ്ട് റെക്കോഡിങ് ആന്‍ഡ് ഡിസൈന്‍.
യോഗ്യത: അംഗീകൃത സര്‍വകലാശാലകളില്‍നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ളെങ്കില്‍ തത്തുല്യം. സൗണ്ട് റെക്കോഡിങ് ആന്‍ഡ് ഡിസൈന്‍ കോഴ്സിന് അപേക്ഷിക്കുന്നവര്‍ പ്ളസ് ടു തലത്തില്‍ കണക്കോ ഫിസിക്സോ പഠിച്ചിരിക്കണം.
ആഗസ്റ്റ് 26ന് വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന പ്രവേശ പരീക്ഷയുടെയും തുടര്‍ന്നുള്ള അഭിമുഖത്തിന്‍െറയും അടിസ്ഥാനത്തിലാണ് പ്രവേശം ലഭിക്കുക.
പ്രവേശ പരീക്ഷാ കേന്ദ്രങ്ങള്‍: എറണാകുളം, ബംഗളുരു, ചെന്നൈ, മുംബൈ, ന്യൂദല്‍ഹി, കൊല്‍ക്കത്ത, ഗുവാഹതി, ലഖ്നോ, ഹൈദരാബാദ്, പാട്ന, രാജ്പൂര്‍, ഡെറാഡൂണ്‍, ശ്രീനഗര്‍, ഭോപ്പാല്‍, ഭുവനേശ്വര്‍.
അപേക്ഷിക്കേണ്ട വിധം: www.srfti.gov.in വെബ്സൈറ്റില്‍നിന്നും അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ Satyajit Ray Film & Television Institute എന്ന പേരില്‍ കൊല്‍ക്കത്തയില്‍ മാറാവുന്ന 2000 രൂപയുടെ ക്രോസ് ചെയ്ത ഡി.ഡി സഹിതം (സംവരണ വിഭാഗങ്ങള്‍ക്ക് 500 രൂപയുടെ ഡി.ഡി.) ജൂലൈ 28നകം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലഭിക്കണം.
അപേക്ഷ അയക്കേണ്ട വിലാസം: THE DIRECTOR, SATYAJIT RAY FILM & TELEVISION INSTITUTE, E.M BYPASS ROAD, P.O PANCHASAYAR, KOLKATA- 700004. വെബ് വിലാസം: www.srfti.gov.in


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com