മാനന്തവാടി: ഒരാള്‍ക്ക് എച്ച്1 എന്‍1 പനിയും, രണ്ടുപേര്‍ക്ക് എലിപ്പനിയും, രണ്ടുപേര്‍ക്ക് ടൈഫോയിഡും സ്ഥിരീകരിച്ചു. കണിയാരം സ്വദേശിക്കാണ് എച്ച്1 എന്‍1.ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇതോടെ ഈവര്‍ഷം 14 പേര്‍ക്ക് എച്ച്1 എന്‍1 പിടിപെട്ടു. ഒരാള്‍ മരിക്കുകയും ചെയ്തു.പേര്യ, മീനങ്ങാടി എന്നിവിടങ്ങളിലാണ് എലിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. പേര്യയിലുള്ള രോഗി പേര്യ സി.എച്ച്.സിയിലും മീനങ്ങാടിയിലെ രോഗി കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികിത്സയിലാണ്.
ഈ വര്‍ഷം 21 പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. 72 പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സ നേടി. മൂന്നുപേര്‍ മരിക്കുകയും ചെയ്തു. ഒരാള്‍ എലിപ്പനിയെന്ന സംശയത്തിലും മരിച്ചു. പൂതാടി, ചീരാല്‍ എന്നിവിടങ്ങളിലെ രണ്ടുപേര്‍ക്കാണ് ടൈഫോയിഡ് രോഗം സ്ഥിരീകരിച്ചത്.
വയറിളക്കംമൂലം 40 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. ബുധനാഴ്ച 504 പേരാണ് പനി ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ നേടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍