12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

എണ്ണൂറാന്‍

എണ്ണൂറാന്‍

2004 വരെ ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള കാറായിരുന്നു 800. മലിനീകരണ നിയന്ത്രണ
നിയമങ്ങള്‍ കര്‍ശനമായതോടെ ഇനി എണ്ണൂറിനെ വേണ്ട എന്ന നിലപാടാണ് സുസുക്കിക്ക്. ഭാരത്
സ്റ്റേജ് നാല് മാനദണ്ഡങ്ങള്‍ നിലവില്‍ വന്ന രാജ്യത്തെ ഒന്‍പത് നഗരങ്ങളില്‍നിന്ന് പിന്‍വാങ്ങിയതോടെ
അവശേഷിക്കുന്ന പ്രതീക്ഷയും പോയി. ഇത് മൂലമുണ്ടാകുന്ന നഷ്ടം നികത്താന്‍ സുസുക്കി കാണുന്ന
പോംവഴി ആള്‍ട്ടോയെയും എണ്ണൂറിനെയും ഒന്നിപ്പിക്കുക എന്നതാണ്. അതിന് വലിയ
ബുദ്ധിമുട്ടൊന്നുമില്ല. ഒരേ മനസായ അവക്ക് ഒരേ ശരീരം കൂടി നല്‍കിയാല്‍ മതി.
ഇതനുസരിച്ചുള്ള പണികള്‍ സുസുക്കിയുടെ വീട്ടില്‍ പൂര്‍ത്തിയായി വരികയാണ്. കുഞ്ഞന്‍ കാറാണെങ്കിലും
പഴയ 796 സിസി എഞ്ചിന്‍ തന്നെയായിരിക്കുമോയെന്നതാണ് ഇപ്പോഴത്തെ ചിന്താവിഷയം. കാരണം ഇത്
മാരുതി സുസുക്കിയുടെ രാശിയാണ്. ഇതുവിട്ടൊരു കളിയില്ല. ആള്‍ട്ടോയില്‍ ഈ എഞ്ചിന്‍
വച്ചപ്പോള്‍ 20 ലക്ഷം വണ്ടിയാണ് വിറ്റത്. പറഞ്ഞുകേള്‍ക്കുന്നത് ശരിയാണെങ്കില്‍ അന്താരാഷ്ട്ര
വിപണിയില്‍ സെര്‍വോ എന്നറിയപ്പെടുന്ന കുഞ്ഞന്‍ കാറിന്‍െറ രൂപമായിരിക്കും പുതിയ അവതാരത്തിന്.
നമ്മുടെ എ-സ്റ്റാറും ആള്‍ട്ടോയും കൂടിച്ചേര്‍ന്ന ശരീരമാണ് സെര്‍വോക്ക്. ഏതാനും മാസങ്ങള്‍ക്കകം
പുതിയ എണ്ണൂറ് വിപണിയിലത്തെുമെന്നാണ് സൂചന. ദീപാവലിയോടെ പിടിവലി പ്രതീക്ഷിക്കാം.
ഹ്യൂണ്ടായി ഇയോണിന്‍െറ തലയെടുക്കുന്നതിനായിരിക്കും പ്രഥമ പരിഗണന. മഹത്തായ ലക്ഷ്യമായതിനാല്‍
വിലയല്‍പം കൂടും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com