12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

മോണോ റെയില്‍: കണ്ണൂരും തൃശൂരും പരിഗണനയില്‍

ന്യൂദല്‍ഹി: മെട്രോ റെയില്‍, മോണോ റെയില്‍ തുടങ്ങിയ ആധുനിക ഗതാഗത സൗകര്യമൊരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നവയില്‍ കേരളത്തില്‍നിന്ന് നാലു നഗരങ്ങള്‍. കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, തൃശൂര്‍ എന്നീ നഗരങ്ങളാണ് പട്ടികയിലുള്ളതെന്ന് കേന്ദ്ര നഗരവികസന സെക്രട്ടറി സുധീര്‍ കൃഷ്ണ പറഞ്ഞു. ജനസംഖ്യ, യാത്രക്കാരുടെ എണ്ണം, സാമ്പത്തിക വികസനത്തിനുള്ള സാധ്യത എന്നിവ കണക്കിലെടുത്താണ് മെട്രോ അല്ലെങ്കില്‍ മോണോ റെയില്‍ തുടങ്ങിയ ഗതാഗത സംവിധാനമുണ്ടാക്കാന്‍ സാധ്യതയുള്ള പട്ടണങ്ങളെ തെരഞ്ഞെടുക്കുന്നത്.
ഓരോ നഗരങ്ങളുടെയും പ്രത്യേകത പരിഗണിച്ചാണ് ഏതുസംവിധാനം വേണമെന്ന് തീരുമാനിക്കുക. കേരളത്തില്‍ തെരഞ്ഞെടുക്കപ്പെട്ട നാലു നഗരങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനവുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും. കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, തൃശൂര്‍ എന്നിവിടങ്ങളില്‍ പദ്ധതി നടപ്പാക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ പ്രോത്സാഹനം കേന്ദ്രസര്‍ക്കാര്‍ നല്‍കും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com