12:30:26
24 May 2013
Friday
Facebook
Twitter
Rssfeed

ഒപ്പ് എന്‍േറത് തന്നെ -പ്രണബ്

ഒപ്പ് എന്‍േറത് തന്നെ -പ്രണബ്

തിരുവനന്തപുരം: ‘ഒരാളുടെ ഒപ്പ് മറ്റൊരാള്‍ക്കിടാം, എന്നാല്‍ സ്വന്തം ഒപ്പ് എങ്ങനെയാണ് വ്യാജമായി ഇടാന്‍ കഴിയുക? -ചോദിക്കുന്നത് രാഷ്ട്രപതി സ്ഥാനാര്‍ഥി പ്രണബ് കുമാര്‍ മുഖര്‍ജി. കൊല്‍ക്കത്ത ആസ്ഥാനമായ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ ചെയര്‍മാന്‍സ്ഥാനം ഒഴിഞ്ഞ് പ്രണബ് നല്‍കിയ രാജിക്കത്തിലെ ഒപ്പ് വ്യാജമാണെന്ന ബി.ജെ.പി ആരോപണത്തെക്കുറിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഐ. എസ്.ഐ അധ്യക്ഷപദവി രാജിവെച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് വരണാധികാരി വിശദീകരണം നല്‍കിയിട്ടുണ്ട്. തന്‍െറ തെരഞ്ഞെടുപ്പ് ഏജന്‍റും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കി.
തൃണമൂല്‍ നേതാവ് മമത ബാനര്‍ജി തക്കസമയത്ത് തനിക്ക് പിന്തുണ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നയപരമായ വിഷയങ്ങളുമായി ബന്ധപ്പെട്ടല്ല പിന്തുണ പ്രഖ്യാപിക്കുന്നത്. നയപരമായ വിഷയങ്ങള്‍ പൊതുതെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യും. രാഷ്ട്രീയ സാഹചര്യങ്ങളും മറ്റും കണക്കിലെടുത്താണ് രാഷ്ട്രീയ കക്ഷികള്‍ തീരുമാനമെടുക്കുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com