തിരുവനന്തപുരം: മുഖ്യവിവരാവകാശ കമീഷണര്‍ ഡോ. സിബി മാത്യൂസിനെതിരെ വ്യാജ ആരോപണം ഉന്നയിച്ച് വ്യാജ ഹരജി നല്‍കി എന്ന പരാതിയില്‍ വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ ഉള്‍പ്പെടെ മൂന്നുപേരെ പ്രതിയാക്കി വഞ്ചിയൂര്‍ പൊലീസ് കോടതിയില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തു. വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ ആര്‍.എസ്. ജ്യോതി, വിജിലന്‍സ് മുന്‍ എസ്.പി. കെ.കെ. ജോഷ്വ, അഡ്വ. വി.എസ്. വിനീത്കുമാര്‍ എന്നിവരെ പ്രതിയാക്കിയാണ് തിരുവനന്തപുരം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്.
ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയില്‍ കോടതി ഉത്തരവിന്‍െറ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചത്.
സംസ്ഥാന ഇന്‍റലിജന്‍സ് മേധാവി ആയിരുന്നപ്പോള്‍ സിബി. മാത്യൂസിനെതിരെ ‘പി. ഹമീദ്’ എന്ന വ്യാജപ്പേരില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹരജി നല്‍കിയതാണ് കേസിനാസ്പദമായ സംഭവം.
നിങ്ങളുടെ അഭിപ്രായങ്ങള്‍