കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കോഴിക്കോട്ടെ മറ്റൊരു നേതാവിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.
അറസ്റ്റിലായ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം പി. മോഹനന്‍, പാനൂര്‍ ഏരിയാ കമ്മിറ്റിയംഗം പി.കെ. കുഞ്ഞനന്തന്‍ എന്നിവരെ ഒരേസമയം ചോദ്യംചെയ്തതില്‍നിന്നു ലഭിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തിലാണിത്. ഗൂഢാലോചനയില്‍ നേതാവിന്‍െറ പങ്ക് സംശയിക്കാവുന്ന ചില സൂചനകള്‍ പി. മോഹനന്‍െറ മൊഴിയില്‍നിന്ന് ലഭിച്ചതായി പൊലീസ് വെളിപ്പെടുത്തി. ഇദ്ദേഹത്തിന്‍െറ മൊബൈല്‍-ലാന്‍ഡ് ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍, സമീപ ജില്ലയില്‍ നടത്തിയ സന്ദര്‍ശനം, ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടതിനുശേഷം നടത്തിയ ഫോണ്‍വിളികള്‍ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
ജില്ലയിലെ ഒരു മുതിര്‍ന്ന നേതാവിന്‍െറ മാത്രം അറിവോടെ കൊല നടക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ ഏതാനും പേര്‍ നിരീക്ഷണത്തിലാണെന്ന് പൊലീസ് പറഞ്ഞു. സംസ്ഥാന-ജില്ലാ നേതൃത്വം അറിയാതെ ചന്ദ്രശേഖരനെപ്പോലൊരാളെ വകവരുത്താന്‍ പ്രാദേശിക നേതാക്കള്‍ തയാറാകില്ലെന്ന് പൊലീസ് സൂചിപ്പിച്ചു. ഇക്കാര്യത്തില്‍ പാര്‍ട്ടി ഘടന സംബന്ധിച്ച ചില നിര്‍ണായക വിവരങ്ങള്‍ പി.കെ. കുഞ്ഞനന്തനില്‍നിന്ന് ലഭിച്ചതായും പൊലീസ് പറഞ്ഞു.
ഏഴ് ദിവസം പൊലീസ് കസ്റ്റഡിയില്‍ ഉണ്ടായിട്ടും പി. മോഹനന്‍ പൂര്‍ണമായി മനസ്സ് തുറന്നിട്ടില്ല. പി.കെ. കുഞ്ഞനന്തന്‍െറ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യുമ്പോള്‍ മാത്രമാണ് മോഹനനില്‍നിന്ന് കുറച്ചെങ്കിലും വിവരം ലഭിക്കുന്നത്. മോഹനന്‍െറ കസ്റ്റഡി കാലാവധി വെള്ളിയാഴ്ച അവസാനിക്കുന്നതിനാല്‍ രാത്രി വൈകിയും ചോദ്യംചെയ്യല്‍ നടക്കുന്നുണ്ട്.
ലഭിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ മോഹനനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതിനാല്‍ കസ്റ്റഡി കാലാവധി നീട്ടി വാങ്ങാനും പൊലീസ് ശ്രമിക്കുന്നുണ്ട്.
ഒളിവില്‍ കഴിയുന്ന ക്വട്ടേഷന്‍ സംഘാംഗം ഷിനോജ്, കൊലയാളികളെ വഴികാണിച്ച രജീകാന്ത് എന്ന കൂരാപ്പന്‍ എന്നിവര്‍ക്കായി കണ്ണൂരിലെ ചില കേന്ദ്രങ്ങളില്‍ റെയ്ഡ് തുടരുകയാണ്. ഇവര്‍ കണ്ണൂര്‍ ജില്ലയില്‍തന്നെയുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രാദേശിക പൊലീസ് സ്റ്റേഷനുകളുടെ സഹായത്തോടെയാണ് ഇവര്‍ക്കായി തിരച്ചില്‍ തുടരുന്നത്. റിമാന്‍ഡ് കാലാവധി അസാനിച്ച സിജിത് എന്ന അണ്ണനെ ബുധനാഴ്ച വടകര കോടിതിയില്‍ ഹാജരാക്കി. ഇയാളുടെ റിമാന്‍ഡ് കാലാവധി 14 ദിവസം കൂടി നീട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍