ന്യൂദല്‍ഹി: വിവരാവകാശനിയമത്തിനു കീഴില്‍ വരുന്നതാണോ എന്ന് പരിശോധിക്കുന്നതിനായി രാജീവ് ഗാന്ധി ഫൗണ്ടേഷന്‍െറ കണക്കുകള്‍ സമര്‍പ്പിക്കാന്‍ ദല്‍ഹി ഹൈകോടതി ഉത്തരവിട്ടു. ഫൗണ്ടേഷന്‍ പൊതുസ്ഥാപനത്തിന്‍െറ പരിധിയില്‍ വരില്ലെന്ന മുഖ്യ വിവരാവകാശ കമീഷണറുടെ ഉത്തരവിനെതിരെ ഒരു അഭിഭാഷകന്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്. അവശവിഭാഗങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍െറ ഭരണഘടനയുടെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള അഭിഭാഷകന്‍െറ അപേക്ഷ മുഖ്യ വിവരാവകാശ കമീഷണര്‍ തള്ളിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍