12:30:26
20 Jun 2013
Thursday
Facebook
Google Plus
Twitter
Rssfeed

എം.എല്‍.എമാര്‍ക്ക് കാര്‍; വിവാദ പ്രഖ്യാപനത്തില്‍നിന്ന് അഖിലേഷ് പിന്‍മാറി

എം.എല്‍.എമാര്‍ക്ക് കാര്‍; വിവാദ  പ്രഖ്യാപനത്തില്‍നിന്ന് അഖിലേഷ് പിന്‍മാറി

ലക്നോ: പ്രതിപക്ഷത്തിന്‍െറ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്, എം.എല്‍.എമാരുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 20 ലക്ഷം രൂപവരെ ചെലവഴിച്ച് കാര്‍ വാങ്ങാമെന്ന വാഗ്ദാനം പിന്‍വലിച്ചു. ഭൂരിപക്ഷം എം.എല്‍.എമാരും ഈ വാഗ്ദാനം സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച സാഹചര്യത്തില്‍ പ്രഖ്യാപനത്തില്‍നിന്ന് താന്‍ പിന്മാറുന്നതായി അഖിലേഷ് ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്വന്തമായി കാര്‍ വാങ്ങാന്‍ ശേഷിയില്ലാത്ത നിരവധി എം.എല്‍.എമാരുണ്ട്. കാര്‍ വാങ്ങാന്‍ ആരെയും നിര്‍ബന്ധിച്ചിരുന്നില്ല്ള. ചില എം.എല്‍.എമാര്‍ ഏഴും എട്ടും വര്‍ഷം പഴക്കമുള്ള കാറുകളാണ് മണ്ഡലത്തില്‍ ഉപയോഗിക്കുന്നത് എന്നും അഖിലേഷ് പറഞ്ഞു. ചൊവ്വാഴ്ച നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷം കടുത്ത വിമര്‍ശവുമായി രംഗത്തുവന്നിരുന്നു. പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് എം.എല്‍.എമാര്‍ക്ക് കാര്‍ വാങ്ങാനുള്ള തീരുമാനം വോട്ടര്‍മാര്‍ക്ക് നല്ല സന്ദേശമല്ല നല്‍കുന്നതെന്ന് ബി.ജെ.പി നേതാവ് ഹുകും സിങ് ആരോപിച്ചു. ബി.ജെ.പി എം.എല്‍.എമാര്‍ അവരുടെ ഫണ്ട് ഉപയോഗിച്ച് കാര്‍ വാങ്ങാന്‍ തയാറല്ലെന്നും അദ്ദേഹം പറഞ്ഞു. ബി.എസ്.പി എം.എല്‍.എമാര്‍ക്ക് കാര്‍ ലഭ്യമാക്കാന്‍ പാര്‍ട്ടി ബദല്‍ മാര്‍ഗം സ്വീകരിക്കുമെന്ന് ബി.എസ്.പി നേതാവ് സ്വാമി പ്രസാദ് മൗര്യ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരിയും പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് എം.എല്‍.എമാര്‍ക്ക് കാര്‍ വാങ്ങാന്‍ വിസമ്മതിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com