ന്യൂദല്‍ഹി: ഇസ്രായേല്‍ എംബസിയുടെ കാറിന് ബോംബുവെച്ച കേസില്‍ ബന്ധം ആരോപിക്കപ്പെട്ട് പിടികൂടിയ മാധ്യമ പ്രവര്‍ത്തകന്‍ സയ്യിദ് അഹമ്മദ് കാസിമിയുടെ കസ്റ്റഡി നീട്ടിക്കൊണ്ടു പോകുന്നത് ദല്‍ഹി ഹൈകോടതി ചോദ്യംചെയ്തു. കാസിമിക്കെതിരായ ക്രിമിനല്‍ കേസ് നടപടികള്‍ തല്‍ക്കാലം സ്റ്റേ ചെയ്യാനും കോടതി ഉത്തരവിട്ടു.
മാസങ്ങള്‍ക്കുമുമ്പ് പിടികൂടിയ കാസിമിയുടെ കസ്റ്റഡി വീണ്ടും രണ്ടാഴ്ച കൂടി നീട്ടിക്കിട്ടണമെന്ന ദല്‍ഹി പൊലീസിന്‍െറ ആവശ്യം കോടതി തള്ളി. ജുഡീഷ്യല്‍ കസ്റ്റഡി മൂന്നു ദിവസത്തേക്ക് കോടതി നീട്ടിയിട്ടുണ്ട്. കസ്റ്റഡിയുടെ കാലാവധി കൂടുതല്‍ നീട്ടുന്ന കാര്യത്തില്‍ വിശദവാദം കേള്‍ക്കാന്‍ കേസ് ഈ മാസം ആറിലേക്ക് മാറ്റി.
നിങ്ങളുടെ അഭിപ്രായങ്ങള്‍