ന്യൂദല്‍ഹി: മുന്‍ കേന്ദ്ര റെയില്‍വേമന്ത്രി സി.കെ. ജാഫര്‍ ശരീഫിനെതിരെയുള്ള അഴിമതിക്കേസ് നടപടികള്‍ക്ക് സുപ്രീംകോടതി സ്റ്റേ. ജസ്റ്റിസ് പി.സദാശിവം അധ്യക്ഷനായ ബെഞ്ചിന്‍േറതാണ് വിധി. ശരീഫിന്‍െറ അപ്പീലില്‍ രണ്ടാഴ്ചക്കകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതി സി.ബി.ഐക്ക് നോട്ടീസ് അയച്ചു.
1995ല്‍ ശരീഫ് കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കെ ലണ്ടനില്‍ ചികിത്സക്ക് പോയപ്പോള്‍ അനധികൃതമായി നാലു ജീവനക്കാരെ കൊണ്ടുപോയത് ഖജനാവിന് ഏഴുലക്ഷം രൂപ നഷ്ടമുണ്ടാക്കിയെന്നതാണ് കേസ്. കേസ് അന്വേഷിച്ച സി.ബി.ഐ ശരീഫിനെതിരായ അന്വേഷണം അവസാനിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, ഇത് നിരസിച്ച വിചാരണ കോടതി ശരീഫിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു. ഇതിനെതിരെ ശരീഫ് ദല്‍ഹി ഹൈകോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളി. തുടര്‍ന്നാണ് ശരീഫ് സുപ്രീംകോടതിയെ സമീപിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍