ചെന്നൈ: മലയാളിയായ മുന്‍ തമിഴ്നാട് മുഖ്യമന്ത്രി പരേതനായ എം.ജി. രാമചന്ദ്രന്‍െറ ആത്മകഥ ഭാര്യ വി.എന്‍. ജാനകിയുടെ മകന്‍ സുരേന്ദ്രന് അവകാശപ്പെട്ടതാണെന്ന് മദ്രാസ് ഹൈകോടതി.
ജാനകിക്ക് ആദ്യഭര്‍ത്താവ് ഗണപതിഭട്ടില്‍ ഉണ്ടായ മകനാണ് സുരേന്ദ്രന്‍. എം.ജി.ആര്‍-ജാനകി ദമ്പതികള്‍ക്ക് മക്കളില്ലാത്തതിനാല്‍ ജാനകിയുടെ സഹോദരന്‍െറ ആറു പെണ്‍മക്കളെ എം.ജി.ആര്‍ ദത്തെടുത്തിരുന്നു. മരണശേഷം തന്‍െറ സ്വത്തുക്കള്‍ കൈകാര്യം ചെയ്യാനുള്ള അവകാശം ദത്തുപുത്രിമാര്‍ക്കാണ് നല്‍കിയത്.
എം.ജി.ആര്‍ എഴുതിയ ‘നാന്‍ ഏന്‍ പിറന്തേന്‍’ എന്ന ആത്മകഥ പ്രസിദ്ധീകരിക്കാനുള്ള അവകാശം സുരേന്ദ്രന്‍ നേടിയിരുന്നു. എന്നാല്‍, എം.ജി.ആറിന്‍െറ യഥാര്‍ഥ പിന്തുടര്‍ച്ചാവകാശി താനാണെന്ന് അവകാശപ്പെട്ട് ദത്തുപുത്രിമാരിലൊരാളായ സുധാ വിജയകുമാര്‍ ഈ പുസ്തകം പുറത്തിറക്കാന്‍ ശ്രമിച്ചതിനെതിരെ സുരേന്ദ്രന്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
ഗണപതിഭട്ടില്‍നിന്ന് ജാനകി വിവാഹമോചനം നേടിയെങ്കിലും അമ്മയും മകനും തമ്മിലുള്ള ബന്ധം തുടര്‍ന്നതായി ജഡ്ജി ശിവകുമാറിന്‍െറ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. എം.ജി.ആറിന്‍െറ മരണശേഷം ഭാര്യ ജാനകിയാണ് പിന്തുടര്‍ച്ചാവകാശി. ജാനകി മരിച്ചതിനാല്‍ മകന്‍ സുരേന്ദ്രനാണ് യഥാര്‍ഥ പിന്തുടര്‍ച്ചാവകാശിയെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍