മുംബൈ: സിനിമാ നിര്‍മാണ കമ്പനികളുള്ള നഗരത്തിലെ അന്തേരിയില്‍ തെരുവില്‍ കൃത്രിമ ബോംബ് കണ്ടെത്തിയത് ആശങ്ക പരത്തി. അന്തേരിയിലെ ഇന്‍ഫിനിറ്റി മാളിന് തൊട്ടടുത്താണ് റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബുധനാഴ്ച രാവിലെ 11 ഓടെ ബോംബ് കണ്ടെത്തിയത്. വഴിയാത്രക്കാരന്‍െറ ശ്രദ്ധയില്‍പെടുകയായിരുന്നു. വിവരമറിഞ്ഞയുടന്‍ പൊലീസും എ.ടി.എസും മുംബൈ ക്രൈംബ്രാഞ്ചും ബോംബ് സ്ക്വോഡും സംഭവസ്ഥലം വളഞ്ഞതും ഇന്‍ഫിനിറ്റി മാളില്‍നിന്നും തൊട്ടടുത്തുള്ള സ്ഥാപനങ്ങളില്‍നിന്നും ആളുകളെ ഒഴിപ്പിച്ചതും ആധിയുണ്ടാക്കി. മൂന്നു മണിക്കൂര്‍ നീണ്ട പരിശോധനക്കു ശേഷമാണ് ബോംബ് സ്ക്വോഡ് കൃത്രിമ ബോംബാണെന്ന് സ്ഥിരീകരിച്ചത്. സിനിമയിലെ സ്ഫോടന ചിത്രീകരണത്തിനായി ഉപയോഗിക്കുന്നതാണ് ഇത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍