ന്യൂദല്‍ഹി: വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ അറസ്റ്റിനു പിന്നില്‍ സി.ബി.ഐ ഗൂഢാലോചന നടന്നതായി ആരോപിച്ച്് മാതാവ് വിജയമ്മ എം.എല്‍.എ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് നിവേദനം നല്‍കി. സി.ബി.ഐയുടെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന ഗൂഢാലോചന, സുപ്രീംകോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. കഡപ്പ ലോക്സഭാംഗം കൂടിയായ ജഗനെ വരവില്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മേയ് 27നാണ് സി.ബി.ഐ സംഘം അറസ്റ്റു ചെയ്യുന്നത്.
വിജയമ്മയോടൊപ്പം പാര്‍ട്ടിയുടെ മറ്റ് നേതാക്കളും നിവേദക സംഘത്തിലുണ്ടായിരുന്നു. ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സി.ബി.ഐ ചോദ്യം ചെയ്തതും അറസ്റ്റു ചെയ്തതും വിജയമ്മ പ്രധാനമന്ത്രിക്ക് വിശദീകരിച്ചു. കേസിലെ 51ാം പ്രതിയായ മകനെ ജയിലില്‍ പീഡിപ്പിക്കുകയാണ്. മകനെതിരായ എഫ്.ഐ.ആറില്‍ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ രാജശേഖര റെഡ്ഡിയുടെ പേര് അനാവശ്യമായി ഉള്‍പ്പെടുത്തിയതായി ഇവര്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍