Wed, 07/04/2012 - 23:39 ( 45 weeks 6 daysago)
ലണ്ടന്‍ ഒളിംപിക്സ്: റിങ്ങില്‍ സ്വര്‍ണപ്രതീക്ഷകളുടെ ഇടിമുഴക്കം
(+)(-) Font Size
ലണ്ടന്‍ ഒളിംപിക്സ്: റിങ്ങില്‍ സ്വര്‍ണപ്രതീക്ഷകളുടെ ഇടിമുഴക്കം

ന്യൂദല്‍ഹി: ലണ്ടന്‍ ഒളിമ്പിക്സിന് മൂന്നാഴ്ച മാത്രം ശേഷിക്കെ വാനോളം പ്രതീക്ഷികളുമായാണ് ഇന്ത്യന്‍ ബോക്സര്‍മാര്‍ ഒരുങ്ങുന്നത്. ഏഴു പുരുഷന്മാരും ഒരു വനിതയും രാജ്യത്തെ പ്രതിനിധാനം ചെയ്ത് ഇക്കുറി റിങ്ങിലിറങ്ങും. കടുത്ത യോഗ്യതാ റൗണ്ട് കടന്ന് ലണ്ടനിലേക്ക് ടിക്കറ്റെടുത്തിരിക്കുന്ന ഇവരില്‍ ഏറ്റവും പ്രമുഖന്‍ ബെയ്ജിങ് ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ ജേതാവ് വിജേന്ദര്‍ സിങ് (വിജേന്ദര്‍ കുമാര്‍) തന്നെ. വനിതാ ബോക്സിങ് ഒളിമ്പിക്സില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുമ്പോള്‍ സ്വര്‍ണം നേടാന്‍ തയാറെടുത്ത് ഇന്ത്യയുടെ ഒന്നാം നമ്പര്‍ താരം എം.സി. മേരി കോമുമുണ്ട്. വികാസ് കൃഷ്ണന്‍, ശിവ ഥാപ്പ, സുമിത് സങ്ക്വാന്‍, എല്‍. ദേവേന്ദ്രോ സിങ്, ജയ് ഭഗവാന്‍, മനോജ്കുമാര്‍ എന്നിവരും മാറ്റുരക്കുന്നു.
ലോക ചാമ്പ്യന്‍ഷിപ്പിലും ഒളിമ്പിക്സിലും ആദ്യമായി മെഡല്‍ കൈക്കലാക്കിയ ഇന്ത്യന്‍ ബോക്സറാണ് വിജേന്ദര്‍. രാജ്യത്തുനിന്ന് തുടര്‍ച്ചയായ മൂന്നാം ഒളിമ്പിക്സില്‍ റിങ്ങിലിറങ്ങി റെക്കോഡിഡാനൊരുങ്ങുന്ന 26കാരന് സഹതാരങ്ങള്‍ക്ക് മാര്‍ഗദര്‍ശിയാവുക എന്ന അധിക ദൗത്യംകൂടി ഇക്കുറിയുണ്ട്. 75 കിലോഗ്രാമില്‍ ബെയ്ജിങ്ങിങ്ങിലേതിനേക്കാള്‍ മികച്ച പ്രകടനമാണ് ഈ ഹരിയാന സ്വദേശി സ്വപ്നം കാണുന്നത്. വിജേന്ദര്‍ രണ്ടാം ഒളിമ്പിക് മെഡലും സ്വന്തമാക്കിയാല്‍ അത് മറ്റൊരു റെക്കോഡാവും.
ലോക വനിതാ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചു തവണ, അതും തുടര്‍ച്ചായായി, ഒരാളേ ജേതാവായിട്ടുള്ളൂ. തീര്‍ച്ചയായും മണിപ്പൂരുകാരിയായ മേരി കോം ഇന്ത്യയുടെ ഏക വനിതാ പ്രതിനിധിയായി ഒളിമ്പിക്സില്‍ അരങ്ങേറുമ്പോള്‍ മെഡല്‍ വിദൂരത്തല്ല. 51 കിലോഗ്രാം ഇനത്തില്‍ ചരിത്രനേട്ടത്തോടെ കളം വിടാനാണ് രണ്ട് കുട്ടികളുടെ അമ്മയായ മേരിയുടെ നീക്കം.
ലോക യൂത്ത് ചാമ്പ്യന്‍ഷിപ് നേടിയ വികാസ് കൃഷ്ണന്‍ 60 കിലോഗ്രാമില്‍ കഴിഞ്ഞ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം കരസ്ഥമാക്കി. എന്നാല്‍, ഒളിമ്പിക്സിന് ഒരു വര്‍ഷത്തില്‍ താഴെ മാത്രം ശേഷിക്കെ 69 കിലോഗ്രാം എന്ന അല്‍പം ‘ഭാരിച്ച’തിലേക്ക് മാറാന്‍ ധൈര്യം കാട്ടി 20 വയസ്സ് മാത്രമുള്ള ഈ ഹരിയാനക്കാരന്‍. 56 കി.ഗ്രാമില്‍ മാറ്റുരക്കുന്ന 19കാരനായ ശിവ ഥാപ്പ ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടിയിട്ടുണ്ട്. ഏഷ്യന്‍ ഒളിമ്പിക് യോഗ്യതാ ടൂര്‍ണമെന്‍റില്‍ സ്വര്‍ണം കരസ്ഥമാക്കുകയുണ്ടായി ഈ അസം സ്വദേശി.
ശിവക്കൊപ്പം ഒളിമ്പിക് യോഗ്യതാ ടൂര്‍ണമെന്‍റില്‍ സ്വര്‍ണം നേടിയയാളാണ് സുമിത് സങ്ക്വാന്‍ എന്ന 18കാരന്‍. 81 കിലോഗ്രാമാണ് ഹരിയാന സ്വദേശിയുടെ ഇനം. മണിപ്പൂരില്‍ നിന്നുള്ള എല്‍ ദേവേ¤്രന്ദാ സിങ്ങിനും പ്രതീക്ഷക്ക് കുറവില്ല. 49 കിലോഗ്രാമിലാണ് ഈ 20 വയസ്സുകാരന്‍ മത്സരിക്കുന്നത്. 60 കിലോഗ്രാമിലെ ജയ് ഭഗവാന്‍ മുന്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ് വെള്ളി ജേതാവാണ്. 2010ലെ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടാനായത് 64 കിലോഗ്രാമുകാരനായ മനോജ് കുമാറിന്‍െറ സ്വപ്നങ്ങള്‍ക്ക് ബലമേകുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus