Wed, 07/04/2012 - 23:32 ( 45 weeks 4 daysago)
ട്വന്‍റി20 ലോകകപ്പിന് യുവരാജ് വേണം -ശ്രീകാന്ത്
(+)(-) Font Size
ട്വന്‍റി20 ലോകകപ്പിന് യുവരാജ് വേണം -ശ്രീകാന്ത്

മുംബൈ: സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി ശ്രീലങ്കയില്‍ നടക്കുന്ന ട്വന്‍റി20 ലോകകപ്പില്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്ങിന്‍െറ സേവനമുണ്ടാവണമെന്ന് ആഗ്രഹിക്കുന്നതായി ചീഫ് സെലക്ടര്‍ കൃഷ്ണമാചാരി ശ്രീകാന്ത്.
അര്‍ബുദരോഗത്തെ വിജയകരമായി നേരിട്ട അദ്ദേഹത്തിന്‍െറ പോരാട്ടമനോഭാവം ശ്ളാഘനീയമാണെന്നും നെറ്റ്സില്‍ യുവി പരിശീലനം തുടങ്ങിയെന്നത് ശുഭവാര്‍ത്തയാണെന്നും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.
ഇന്ത്യക്കുവേണ്ടി ലോകകപ്പ് നേടിത്തന്നയാള്‍ തീര്‍ച്ചയായും തിരിച്ചുവരവ് അര്‍ഹിക്കുന്നു. ട്വന്‍റി20 ലോകകപ്പ് ടീമില്‍ യുവരാജ് ഉണ്ടാവണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. ദൈവം അനുഗ്രഹിച്ചാല്‍ അദ്ദേഹത്തിനത് കഴിയുമെന്ന് ശ്രീകാന്ത് പ്രതീക്ഷപ്രകടിപ്പിച്ചു.
സെപ്റ്റംബര്‍ 18 മുതല്‍ ഒക്ടോബര്‍ ഏഴുവരെ നടക്കുന്ന ട്വന്‍റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഈമാസം അവസാനം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus