Wed, 07/04/2012 - 23:28 ( 46 weeks 2 daysago)
ഫിഫ റാങ്കിങ്: ബ്രസീലിന് തിരിച്ചടി
(+)(-) Font Size

സൂറിച്: ഫിഫ ലോകറാങ്കിങ്ങില്‍ ബ്രസീലിന് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി. 1993ല്‍ റാങ്കിങ് നിലവില്‍ വന്ന ശേഷമുള്ള ഏറ്റവും മോശം സ്ഥാനത്തെത്തിയ ബ്രസീല്‍ ആദ്യ പത്തില്‍നിന്ന് പുറത്തായി 11ലേക്ക് നിലം പതിച്ചു. കഴിഞ്ഞമാസം മെക്സികോക്കും അര്‍ജന്‍റീനക്കുമെതിരായ സൗഹൃദ മത്സരങ്ങളിലേറ്റ തോല്‍വിയാണ് മഞ്ഞപ്പടയെ ഏറ്റവും മോശം റാങ്കിങ്ങിലെത്തിച്ചത്. 2014 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ഒരുക്കത്തിനിടെയാണ് ബ്രസീലിന്‍െറ തിരിച്ചടി. ആറ് സ്ഥാനം പിന്തള്ളപ്പെട്ടാണ് 11ലെത്തിയത്.
അതേസമയം, ലോകചാമ്പ്യന്‍പട്ടത്തിനു പിന്നാലെ യൂറോയിലും കിരീടം ചൂടിയ സ്പെയിന്‍ ഒന്നാം നമ്പര്‍ പദവി ഇളക്കമില്ലാതെ നിലനിര്‍ത്തി. 12ാം റാങ്കില്‍നിന്ന് മുന്നേറി ആറിലെത്തിയ യൂറോ റണ്ണേഴ്സ് അപ്പ് ഇറ്റലിയാണ് മികച്ച നേട്ടം സ്വന്തമാക്കിയത്. യൂറോ സെമിഫൈനലിസ്റ്റ് ജര്‍മനി ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടിലെത്തി. ഇംഗ്ളണ്ട് രണ്ട് സ്ഥാനം കയറി നാലിലെത്തിയപ്പോള്‍ അഞ്ച് സ്ഥാനം മുന്നേറി പോര്‍ചുഗല്‍ അഞ്ചാമന്‍മാരായി. അര്‍ജന്‍റീന ഏഴാം സ്ഥാനത്ത് മാറ്റമില്ലാതെ തുടരുന്നു. യൂറോയില്‍ ഗ്രൂപ് റൗണ്ടില്‍തന്നെ പുറത്തായ ഹോളണ്ട് നാല് പടിയിറങ്ങി എട്ടിലെത്തി. കോപ അമേരിക്ക ചാമ്പ്യന്മാരായ ഉറുഗ്വായിയാണ് മൂന്നാം സ്ഥാനക്കാര്‍.
എ.എഫ്.സി ചലഞ്ച് കപ്പില്‍ നിരാശപ്പെടുത്തിയ ഇന്ത്യക്ക് കാര്യമായ നേട്ടമൊന്നുമില്ല. ഒരു സ്ഥാനം കയറിയ ടീം പുതിയ റാങ്കിങ്ങില്‍ 163ാം സ്ഥാനത്താണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus