12:30:26
22 May 2013
Wednesday
Facebook
Twitter
Rssfeed

ഇറാനുമായി ചര്‍ച്ച തുടരുമെന്ന് വന്‍ശക്തികള്‍

ഇസ്തംബൂള്‍ ചര്‍ച്ചയില്‍ പുരോഗതി

ബ്രസല്‍സ്: ഇറാനുമായുള്ള ആണവസംഭാഷണങ്ങള്‍ തുടരാന്‍ ധാരണയായതായി വന്‍ശക്തി രാഷ്ട്രങ്ങള്‍ അറിയിച്ചു. ബുധനാഴ്ച തുര്‍ക്കിയിലെ ഇസ്തംബൂളില്‍ നടന്ന ചര്‍ച്ചയിലാണ് ധാരണ. ബഗ്ദാദ്, മോസ്കോ എന്നിവിടങ്ങളില്‍ നടന്ന സംഭാഷണങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു രക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗ രാജ്യങ്ങളും ജര്‍മനിയും ഇസ്തംബൂളില്‍ കഴിഞ്ഞദിവസം ഇറാനുമായി സംഭാഷണം നടത്തിയത്. സാങ്കേതിക ശാസ്ത്രജ്ഞരാണ് ഇസ്തംബൂള്‍ ചര്‍ച്ചയില്‍ സംബന്ധിച്ചത്.
ഇസ്തംബൂളില്‍ ഇരുപക്ഷത്തിനും സ്വന്തം സാങ്കേതിക വിശദീകരണങ്ങള്‍ നടത്താന്‍ സാധിച്ചതായി യൂറോപ്യന്‍ യൂനിയന്‍െറ വിദേശനയ വിഭാഗം മേധാവി കാതറിന്‍ ആഷ്ടണിന്‍െറ വക്താവ് അറിയിച്ചു.
ഭിന്നതകള്‍ പരിഹരിക്കുന്നതില്‍ ഇരുപക്ഷവും ഒരുപരിധിവരെ വിജയിച്ചതായി നയതന്ത്ര കേന്ദ്രങ്ങള്‍ അറിയിച്ചു. എന്നാല്‍, അടുത്ത ചര്‍ച്ചയുടെ തീയതിയോ വേദിയോ നിര്‍ണയിക്കപ്പെട്ടിട്ടില്ല.

മിനിറ്റുകള്‍ക്കകം തിരിച്ചടിക്കാന്‍ ശേഷിയെന്ന് ഇറാന്‍

തെഹ്റാന്‍: അമേരിക്കയും ഇസ്രായേലും ആക്രമിക്കുകയാണെങ്കില്‍ തിരിച്ചടിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇസ്രായേലിനെ ആക്രമിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ കഴിഞ്ഞദിവസം ഇറാന്‍ പരീക്ഷിച്ചിരുന്നു. ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള നടപടികളുടെ ഭാഗമായാണ് മിസൈല്‍ പരീക്ഷണമെന്ന് ഇറാന്‍ അറിയിച്ചിരുന്നു.
മേഖലയിലെ യു.എസ് സേനാ താവളങ്ങള്‍ മിനിറ്റുകള്‍ക്കകം തകര്‍ക്കാനുള്ള ശേഷിയുണ്ടെന്ന് വിപ്ളവ ഗാര്‍ഡുകളുടെ മേധാവി അമി അലിയെ ഉദ്ധരിച്ച് ഫാര്‍സ് ഏജന്‍സി അറിയിച്ചു. ഉപരോധങ്ങള്‍ തുടരുന്നതിനിടെയാണ് ഇറാന്‍െറ മുന്നറിയിപ്പ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com