12:30:26
20 May 2013
Monday
Facebook
Twitter
Rssfeed

ബശ്ശാറിനെ റഷ്യ സ്വീകരിക്കണമെന്ന് അമേരിക്ക

മോസ്കോ: ആക്രമണ പ്രത്യാക്രമണങ്ങള്‍ അനുദിനം രൂക്ഷമാകുന്ന സിറിയയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് പുതിയ ഫോര്‍മുലയുമായി അമേരിക്ക രംഗപ്രവേശം ചെയ്തു. പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിനെ മോസ്കോയിലേക്ക് നാടുകടത്തുന്നതിന് അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയുടെ അനുമതി തേടി. എന്നാല്‍, അസദിന് അഭയം കൊടുക്കുന്നതിനായി പദ്ധതിയില്ലെന്ന് റഷ്യന്‍ വക്താവ് അറിയിച്ചു. സിറിയക്ക് റഷ്യ പിന്തുണ നല്‍കുന്നതായി നേരത്തേ ആരോപണമുയര്‍ന്നിരുന്നു. ബശ്ശാറിനെ പിന്തുണക്കുന്നില്ലെന്നും എന്നാല്‍, പുറത്തുനിന്നുള്ള ആക്രമണത്തെയാണ് എതിര്‍ക്കുന്നതെന്നും റഷ്യ വ്യക്തമാക്കിയിരുന്നു. സിറിയയില്‍ അധികാര കൈമാറ്റം വേണമെന്ന് ജനീവയില്‍ നടന്ന ലോക ഉച്ചകോടിയില്‍ പങ്കെടുത്ത രാജ്യങ്ങള്‍ ധാരണയിലെത്തിയിരുന്നു.
അതിനിടെ, സിറിയന്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വാചകക്കസര്‍ത്തുകള്‍ മാത്രം നടത്തുന്ന വന്‍ശക്തി രാഷ്ട്രങ്ങളെ യു.എന്‍ നിരീക്ഷകസംഘം മേധാവി ജനറല്‍ റോബര്‍ട്ട് മൂസ് വിമര്‍ശിച്ചു. ആഡംബര ഹോട്ടലുകളിലിരുന്ന് വാചകമടിക്കുന്നതല്ലാതെ അക്രമങ്ങള്‍ക്ക് അറുതിവരുത്താന്‍ ആരും മൂര്‍ത്ത നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സിറിയക്കെതിരെ തുര്‍ക്കി ഭീകരന്മാരെ സഹായിക്കുന്നു - അസദ്

ഡമസ്കസ്: സിറിയന്‍ വിരുദ്ധ ഭീകരസംഘടനകളെ തുര്‍ക്കി സഹായിക്കുന്നതായി പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദ് ആരോപിച്ചു. കുംഹൂരിയത്ത് പത്രത്തിന് ബുധനാഴ്ച നല്‍കിയ അഭിമുഖത്തിലാണ് സിറിയന്‍ പ്രസിഡന്‍റിന്‍െറ ആരോപണം. സിറിയന്‍ ആഭ്യന്തര പ്രശ്നങ്ങളില്‍ തലയിട്ടുകൊണ്ട് തുര്‍ക്കി രാജ്യത്തെ രക്തച്ചൊരിച്ചിലില്‍ പങ്കാളിയായിരിക്കുകയാണെന്നും ബശ്ശാര്‍ അഭിപ്രായപ്പെട്ടു. സിറിയയുമായി നയതന്ത്രബന്ധം വിച്ഛേദിച്ച തുര്‍ക്കി ആയിരക്കണക്കിന് സിറിയക്കാര്‍ക്ക് അഭയം നല്‍കുകയും ചെയ്തിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com