പാരിസ്: മുന്‍ ഫ്രഞ്ച് പ്രസിഡന്‍റ് നികളസ് സാര്‍കോസിയുടെ വീട്ടിലും ഓഫിസിലും പൊലീസ് തെരച്ചില്‍ നടത്തി. തെരഞ്ഞെടുപ്പുകാലത്തെ പണമിടപാടുകളുമായി ബന്ധപ്പെട്ടാണിത്. സാര്‍കോസിക്ക് പങ്കാളിത്തമുള്ള ഒരു നിയമസ്ഥാപനത്തിലും തെരച്ചില്‍ നടന്നു. 2007ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഫ്രാന്‍സിലെ ഏറ്റവും പണക്കാരിയായ ലിലിയന്‍ ബെറ്റെന്‍കോര്‍ട്ടില്‍നിന്ന് നിയമവിരുദ്ധമായി ധനസഹായം സ്വീകരിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് അന്വേഷണം.
1,50,000 യൂറോയോളമാണ് സാര്‍കോസിയുടെ പ്രചാരണത്തിനായി ബെറ്റെന്‍കോര്‍ട്ടിന്‍െറ ഓഫിസ് ചെലവഴിച്ചതെന്നാണ് ആരോപണം. പ്രചാരണത്തിനായി ഒരു വ്യക്തിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 4,600 യൂറോ ആണ്. പ്രചാരണത്തിനിടക്ക് സാര്‍കോസി അവരുടെ വസതിയിലേക്ക് സ്വകാര്യ സന്ദര്‍ശനങ്ങള്‍ നടത്തിയതിനും സാക്ഷികളുണ്ട്്. സാര്‍കോസി ആരോപണം നേരത്തെതന്നെ നിഷേധിച്ചിരുന്നു. കുടുംബത്തോടൊപ്പം കാനഡയിലാണ് സാര്‍കോസി ഇപ്പോള്‍. അപവാദം അടിസ്ഥാനരഹിതമാണെന്ന് അന്വേഷണത്തിലൂടെ തെളിയുമെന്ന് സാര്‍കോസിയുടെ അഭിഭാഷകന്‍ അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍