ലണ്ടന്‍: 2011ലേതിനു സമാനമായി ബ്രിട്ടനില്‍ ഇനിയും കലാപമുണ്ടാകാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട്. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സിന്‍െറ 2011 ആഗസ്റ്റിലെ കലാപത്തെക്കുറിച്ച വിശകലനത്തിലാണ് കലാപസാധ്യതയെക്കുറിച്ച് പറയുന്നത്.
അതേസമയം, ഇനിയൊരു കലാപമുണ്ടായാല്‍ അതിനെ നേരിടാന്‍ തങ്ങള്‍ക്കാവില്ലെന്ന ആശങ്ക ബ്രിട്ടീഷ് പൊലീസിനുണ്ട്.
നവതലമുറ മാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള കലാപകാരികളുടെ നീക്കങ്ങളെ പിന്തുടരാനും കണ്ടെത്താനും ബ്രിട്ടീഷ് പൊലീസ് അശക്തരാണെന്നതാണ് കാരണം.
കഴിഞ്ഞ തവണ കലാപത്തെ നേരിടുന്നതിന് നേതൃത്വം നല്‍കിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി അഭിമുഖം നടത്തിയശേഷം തയാറാക്കിയതാണ് റിപ്പോര്‍ട്ട്. തങ്ങളുടെ കരിയറിലെ ഏറ്റവും മാനസിക പിരിമുറുക്കം നിറഞ്ഞ സമയമായിരുന്നു കലാപവേളയെന്ന് ഇവര്‍ പറഞ്ഞു.
നിലവിലെ പൊലീസ് എണ്ണംകൊണ്ടും ശേഷികൊണ്ടും കലാപത്തെ നേരിടാന്‍ പ്രാപ്തരല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍