Wed, 07/04/2012 - 17:17 ( 46 weeks 1 dayago)
ശ്രീലങ്കന്‍ പര്യടനം: സെവാഗ്, സഹീര്‍, രഹാനെ ടീമില്‍; സചിന് വിശ്രമം
(+)(-) Font Size
ശ്രീലങ്കന്‍  പര്യടനം: സെവാഗ്, സഹീര്‍, രഹാനെ  ടീമില്‍; സചിന് വിശ്രമം
ജദേജ, ഇര്‍ഫാന്‍, യൂസുഫ്, പ്രവീണ്‍ പുറത്ത്

മുംബൈ: ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. എം.എസ്. ധോണി നയിക്കുന്ന 15 അംഗ ടീമില്‍ ഓപണര്‍ വീരേന്ദര്‍ സെവാഗ്, പേസ് ബൗളര്‍മാരായ സഹീര്‍ ഖാന്‍, ഉമേഷ് യാദവ് എന്നിവര്‍ തിരിച്ചെത്തിയിട്ടുണ്ട്. രാജ്യസഭാംഗമെന്ന അധിക ചുമതലയുള്ള മാസ്റ്റര്‍ ബ്ളാസ്റ്റര്‍ സചിന്‍ ടെണ്ടുല്‍കര്‍ക്ക് വിശ്രമം നല്‍കി.
പേസര്‍മാരായ ഇര്‍ഫാന്‍ പത്താന്‍, പ്രവീണ്‍കുമാര്‍, ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജദേജ, യൂസുഫ് പത്താന്‍ എന്നിവര്‍ക്ക് സ്ഥാനം നിലനിര്‍ത്താനായില്ല. ഇടംകൈയന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജയാണ് ജദേജയുടെ പകരക്കാരന്‍.  
സചിന്‍െറ അഭാവത്തില്‍ മുംബൈ ബാറ്റ്സ്മാന്‍ അജിന്‍ക്യ രഹാനെക്ക് അവസരം ലഭിച്ചു. മധ്യനിര ബാറ്റ്സ്മാന്‍ മനോജ് തിവാരിയും പേസര്‍ അശോക് ദിന്‍ഡയും ടീമില്‍ തുടരും.
ലഭ്യമായതില്‍ ഏറ്റവും മികച്ച ടീമാണിതെന്ന് ചീഫ് സെലക്ടര്‍ കൃഷ്ണമാചാരി ശ്രീകാന്ത് പറഞ്ഞു. സചിന്‍െറ സേവനം ഉണ്ടാവില്ല. ന്യൂസിലന്‍ഡിനെതിരായ പരമ്പരക്ക് തീര്‍ച്ചയായും അദ്ദേഹത്തെ പരിഗണിക്കും. വലിയൊരു സീസണ്‍ മുന്നിലുണ്ട്. ട്വന്‍റി20 ലോകകപ്പ് അടുത്ത് വരുകയാണ്. ദൈവാനുഗ്രഹത്താല്‍ വിജയവഴിയിലേക്ക് നമ്മള്‍ തിരിച്ചുവരും. തകര്‍പ്പന്‍ പ്രകടനത്തോടെ പുതിയ സീസണ്‍ ആരംഭിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
ജൂലൈ 21ന് ഹംബന്‍തോട്ടയിലാണ് ആദ്യ ഏകദിനം. ഇതേ വേദിയില്‍ 24ന് രണ്ടാം മത്സരം നടക്കും. മൂന്നും നാലും ഏകദിനങ്ങള്‍ 28, 31 തീയതികളില്‍ കൊളംബോയിലും അവസാന കളി പല്ലേകീലില്‍ ആഗസ്റ്റ് നാലിനുമായിരിക്കും. പല്ലേകീലില്‍ ആഗസ്റ്റ് ഏഴിന് ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഏക ട്വന്‍റി20 മത്സരവും കളിക്കും.

ടീം: എം.എസ്. ധോണി (ക്യാപ്റ്റന്‍), വിരാട് കോഹ്ലി (വൈസ് ക്യാപ്റ്റന്‍), വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, അജിന്‍ക്യ രഹാനെ, രോഹിത് ശര്‍മ, സുരേഷ് റെയ്ന, മനോജ് തിവാരി, ആര്‍. അശ്വിന്‍, സഹീര്‍ ഖാന്‍, വിനയ്കുമാര്‍, രാഹുല്‍ ശര്‍മ, അശോക് ദിന്‍ഡ, പ്രഗ്യാന്‍ ഓജ, ഉമേഷ് യാദവ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus