ടെക്‌സാസ് : യു.എസിലെ ടെക്‌സാസില്‍ വാഹനാപകടത്തില്‍ മലയാളികളായ അമ്മയും മകനും മരിച്ചു. റീന ഡാനിയേല്‍ (45), മകന്‍ ഡാനിയേല്‍ ഫിലിപ്പ് (14) എന്നിവരാണ് മരിച്ചത്. റീനയുടെ ഭര്‍ത്താവ് ജോണി ഫിലിപ്പിനെയും രണ്ട് മക്കളെയും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ടെക്‌സാസിലെ ഫാനിന്‍ കൗണ്ടിയില്‍ ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്.റീനയും കുടുംബവും സഞ്ചരിച്ച കാര്‍ 121 ഹൈവേയില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഡാലസിലുള്ള പാസ്റ്റര്‍ പി.ജി ഡാനിയേലിന്റെ മകളാണ് റീന. ആലപ്പുഴ സ്വദേശികളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍