വര്‍ക്കല: ലിജിയെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ വര്‍ക്കല പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. മുണ്ടയില്‍ പുത്തന്‍വിളവീട്ടില്‍ ബിജുവിനെ തുടരന്വേഷണത്തിന് കസ്റ്റഡിയില്‍ വാങ്ങാന്‍ വര്‍ക്കല സി.ഐ എസ്. ഷാജിയാണ് വര്‍ക്കല ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയത്. ഒരാഴ്ച കസ്റ്റഡി അനുവദിക്കണമെന്നാണ് അപേക്ഷ. തിങ്കളാഴ്ചയോടെ പൊലീസ് കസ്റ്റഡിയില്‍ വിട്ടേക്കും.
ലിജിയുടെ ബാഗ് കണ്ടെടുക്കാനാകും പൊലീസ് ശ്രമം നടത്തുക. ലിജിയെ മാതൃസഹോദരിയുടെ മകളുടെ ഭര്‍ത്താവായ ബിജു സ്ഥിരമായി ഉപദ്രവിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ലിജിയുടെ മാതാവ് ലീന ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. ബന്ധുക്കളായതിനാല്‍ സഹോദരിയുടെ കുടുംബജീവിതം തകര്‍ക്കേണ്ടെന്ന് കരുതി ബിജുവിന്‍െറ പങ്ക് ലിജിയുടെ മാതാവും മറ്റുള്ളവരും മറച്ചുവെക്കുകയായിരുന്നത്രെ. എന്നാല്‍ ഇക്കാര്യം മാതാവിനും മാതൃസഹോദരിക്കും വ്യക്തമായി അറിയാമായിരുന്നോയെന്നും അങ്ങനെയെങ്കില്‍ ലിജിയുടെ മരണശേഷവും ഇവര്‍ സത്യം എന്തിന് മൂടിവെച്ചുവെന്നും അന്വേഷിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ലീനയെ വീണ്ടും ചോദ്യം ചെയ്യും. കുട്ടിക്കാലം മുതല്‍ക്കെ മോഷണം നടത്താറുണ്ടായിരുന്ന ബിജു അത് തുടര്‍ന്നുവന്നിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ലിജിയെ അപകടപ്പെടുത്തിയ ശേഷം പൊലീസിന്‍െറ ശ്രദ്ധയെ സമര്‍ഥമായി അജ്ഞാതനിലേക്ക് തിരിച്ചുവിട്ട ശേഷം എല്ലാ കാര്യങ്ങള്‍ക്കും മുന്‍പന്തിയില്‍ നിലയുറപ്പിച്ചു. അന്വേഷണത്തില്‍ പൊലീസ് വീഴ്ച വരുത്തുന്നുവെന്ന് മാധ്യമപ്രവര്‍ത്തകരോട് രോഷം കൊള്ളാനും ബിജുവിന് സങ്കോചമുണ്ടായിരുന്നില്ല. ലിജിയുടെ കൂട്ടുകാരികളില്‍നിന്ന് സൂചനകള്‍ ലഭിക്കുന്നതുവരെ ബിജു പൊലീസുകാരുടെയും നാട്ടുകാരുടെയും മുന്നില്‍ വിലസുകയായിരുന്നു. ചോദ്യംചെയ്യലിന് പൊലീസ് കസ്റ്റഡിയില്‍ എടുത്തപ്പോഴും താന്‍ കുടുങ്ങുമെന്ന് ഇയാള്‍ കരുതിയില്ല. പൊലീസ് കസ്റ്റഡിയിലാകും മുമ്പ് ലിജിയുടെ ശസ്ത്രക്രിയയുടെ പേരുപറഞ്ഞ് ഇയാള്‍ വര്‍ക്കലയിലെ നിരവധി പേരില്‍നിന്ന് പണം പിരിച്ചതായും പൊലീസ് പറഞ്ഞു. ലിജിയുടെ സഹപ്രവര്‍ത്തകരായിരുന്ന കൂട്ടുകാരികള്‍, മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനനയുടമകള്‍ എന്നിവര്‍ ബിജുവിന്‍െറ തട്ടിപ്പിനിരയായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍