12:30:26
22 May 2013
Wednesday
Facebook
Twitter
Rssfeed

എ.ഐ.എസ്.എഫ് ഡി.ഡി.ഇ ഓഫിസ് മാര്‍ച്ചില്‍ സംഘര്‍ഷം

കൊല്ലം: സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തിയ എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊല്ലം ഡി.ഡി.ഇ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
ചിന്നക്കടയില്‍നിന്നാരംഭിച്ച മാര്‍ച്ച് ഡി.ഡി.ഇ ഓഫിസിനുമുന്നില്‍ പൊലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ ഓഫിസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്.
ചിതറിയോടിയ പ്രവര്‍ത്തകര്‍ തിരികെയത്തെി ഉപരോധം നടത്തുകയായിരുന്നു. ഇതിനിടെ പൊലീസ് വലയം ഭേദിച്ച് മൂന്ന് പ്രവര്‍ത്തകര്‍ മതില്‍ ചാടിക്കടന്ന് ഓഫിസിനുള്ളില്‍ പ്രവേശിച്ചു.
ഉച്ചക്ക് രണ്ടുവരെ ഉപരോധസമരം നടത്തിയ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നതിനിടെ ഉന്തും തള്ളുമുണ്ടായത് വീണ്ടും സംഘര്‍ഷത്തിനിടയാക്കി.
ലാത്തിയടിയേറ്റ് ചിതറിയ പ്രവര്‍ത്തകരെ ടിയര്‍ഗ്യാസ് ഗണ്‍ ഉപയോഗിച്ചും പൊലീസ് മര്‍ദിച്ചു. പരിക്കേറ്റ വിദ്യാര്‍ഥികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊലീസിന്‍െറ അതിക്രമത്തില്‍ പ്രതിഷേധിച്ച് ഡി.ഡി.ഇ ഓഫിസില്‍ നിന്നും ചിന്നക്കടയിലേക്ക് എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ വീണ്ടും മാര്‍ച്ച് നടത്തി. സംസ്ഥാന ജോയന്‍റ് സെക്രട്ടറി വി. വിനില്‍ ഉപരോധസമരം ഉദ്ഘാടനംചെയ്തു. സംസ്ഥാന വൈസ്പ്രസിഡന്‍റ് രമ്യാകൃഷ്ണന്‍, ജില്ലാസെക്രട്ടറി എം. മനോജ് എന്നിവര്‍ സംസാരിച്ചു. ഉപരോധത്തിനത്തെിയ രമ്യാകൃഷ്ണന്‍, ചിഞ്ചു ബാബു, ആര്‍. മഞ്ജു, ജയശങ്കര്‍, അദീഷ്, അഖില്‍, ശരത്കുമാര്‍ എന്നിവരെ പൊലീസ് മര്‍ദിച്ചെന്നും ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും എ.ഐ.എസ്.എഫ് നേതാക്കള്‍ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസബന്ദ് ആചരിക്കുമെന്നും ജില്ലാപ്രസിഡന്‍റ് ഇ.കെ. സുധീറും സെക്രട്ടറി എം. മനോജും അറിയിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com