ആറ്റിങ്ങല്‍: മില്ലുടമയെ ഗുണ്ടാസംഘം ആക്രമിച്ച് കാലുകള്‍ തല്ലിയൊടിച്ചു. കിഴുവിലം നൈനാംകോണം ലൗലി മില്‍ നടത്തുന്ന കവണശ്ശേരി ശുഭഭവനില്‍ ഗോപിചെട്ടിയാര്‍(63)ആണ് ആക്രമണത്തിനിരയായത്. തിങ്കളാഴ്ച്ച ഉച്ചക്കാണ് സംഭവം. നൈനാംകോണത്ത് തിരക്കൊഴിഞ്ഞ ഭാഗത്താണ് ലൗലി ഫ്ളവര്‍ മില്‍. ഗോപി ചെട്ടിയാര്‍ മാത്രമുള്ള സമയമത്തെിയ യുവാവ് ഇദ്ദേഹത്തിന്‍െറ കണ്ണുകള്‍ പൊത്തിപ്പിടിച്ചു. തറയില്‍ വീണ ഗോപിയെ യുവാവും മൂന്നുപേരും ചേര്‍ന്ന് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തല്ലി. അക്രമികള്‍ പോയ ശേഷം ഗോപി ചെട്ടിയാര്‍ ഇഴഞ്ഞുനീങ്ങി മൊബൈല്‍ ഫോണില്‍ വീട്ടില്‍ വിളിച്ച് വിവരം പറഞ്ഞു. ഭാര്യയും മകളുമാണ് ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലത്തെിച്ചത്.
പത്തോളം അടി ഇദ്ദേഹത്തിന്‍െറ കാലിന് ഏറ്റിട്ടുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ക്വട്ടേഷന്‍ സംഘങ്ങളാണ് അക്രമത്തിന് പിന്നിലെന്ന സംശയം ഇത് ബലപ്പെടുത്തുന്നു. എന്നാല്‍ തനിക്ക് ഭീഷണികളൊന്നും ഉണ്ടായിട്ടില്ളെന്നാണ് ഗോപി ചെട്ടിയാര്‍ പറയുന്നത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെ ചിറയിന്‍കീഴ് പൊലീസില്‍ അറിയിച്ചെങ്കിലും സംഭവം അന്വേഷിക്കുകയോ സ്ഥലത്തത്തെുകയോ ചെയ്തില്ല. രാത്രിയോടെ പൊലീസിന് രേഖാമൂലം പരാതി നല്‍കി. ചൊവ്വാഴ്ച വൈകുന്നേരമാണ് മൊഴിയെടുക്കാന്‍ പൊലീസ് ആശുപത്രിയില്‍ എത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍